പ്രവാസിമടക്കം: അന്താരാഷ്​ട്ര വിമാനവിലക്ക്​ ഇന്ത്യ നീട്ടിയത്​ തിരിച്ചടിയാകും

ദോഹ: കോവിഡ്​ പ്രതിസന്ധിയിൽ വിദേശത്ത്​ കുടുങ്ങിയ പ്രവാസികൾക്ക്​ തിരിച്ചെത്താനുള്ള അനുമതി ഖത്തർ അടക്കമുള്ള ഗൾഫ്​ രാജ്യങ്ങൾ നൽകിയെങ്കിലും അന്താരാഷ്​ട്ര വിമാനവിലക്ക്​ ആഗസ്​റ്റ്​ 31 വരെ ഇന്ത്യ നീട്ടിയത്​ പ്രവാസികൾക്ക്​ തിരിച്ചടിയാകും. വിദേശത്ത്​ കുടുങ്ങിയവരുടെ വിസാകാലാവധി തീരാറായ സമയമാണിപ്പോൾ. നിലവിലെ സാഹചര്യത്തിൽ പ്രവാസികൾക്ക്​ മടങ്ങാൻ വിദേശ രാജ്യങ്ങൾ ഇന്ത്യൻ സർക്കാറുമായി ഉഭയകക്ഷി കരാർ ഉണ്ടാക്കണം. അല്ലെങ്കിൽ അതത്​ സ്​ഥാപനങ്ങളോ വ്യക്​തികളോ മറ്റോ ചാർ​ട്ടേർഡ്​ വിമാനങ്ങൾ ഏർപ്പാടാക്കണം.

കോവിഡ്​സാഹചര്യത്തിൽ വിസാകാലാവധി ഇനത്തിലടക്കം വിദേശരാജ്യങ്ങൾ നൽകിയ ഇളവുകൾ ഇനി കിട്ടാനുള്ള സാധ്യതയും ഇതോടെ അടയുകയാണ്​. അതേസമയം പ്രവാസിമടക്കത്തിനുള്ള റീ എൻട്രി പെർമിറ്റിന്​ ഖത്തർ അപേക്ഷ സ്വീകരിക്കൽ തുടങ്ങി. രാജ്യത്തേക്ക് മടങ്ങി വരാനാഗ്രഹിക്കുന്നവർക്ക് https://portal.www.gov.qa/wps/portal/qsports/home എന്ന ലിങ്ക് വഴി 'എക്സപ്ഷണൽ റീ എൻട്രി പെർമിറ്റ്' ലഭിക്കാനുള്ള സംവിധാനം ഇന്നലെ മുതൽ നിലവിൽ വന്നു. പ്രവാസികൾക്ക് മടങ്ങിയെത്താനുള്ള താൽക്കാലിക സംവിധാനമാണിത്​.

സർക്കാർ, സ്വകാര്യ മേഖലകളിലെ വ്യക്തികളോ കമ്പനികളോ ആയ തൊഴിലുടമകൾ, കുടുംബങ്ങളുടെ സ്​പോൺസർ ആയ ഖത്തർ ഐഡിയുള്ളവർ എന്നിവർക്ക്​ അപേക്ഷിക്കാം. വെബ്സൈറ്റ് സന്ദർശിച്ച് അക്കൗണ്ട് സ്​ഥാപിക്കുകയും തുടർന്ന് ലോഗിൻ ചെയ്യുകയും ചെയ്യണം. മൊബൈൽ നമ്പർ സ്വന്തം പേരിലല്ലെങ്കിൽ കോൾ സെൻററിൽ വിളിച്ച് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യണം.

പിന്നീട് എംപ്ലോയർ/ഫാമിലി എന്നത് തെരഞ്ഞെടുക്കണം. ആവശ്യമായ എല്ലാ വിവരങ്ങളും ഇവിടെ ചേർക്കണം. ഫാമിലി സ്​പോൺസർഷിപ്പ് ആണെങ്കിൽ പേരുകളും ഖത്തർ ഐഡി നമ്പറുകളും മറ്റു വിവരങ്ങളും പ്രദർശിപ്പിക്കപ്പെടും. എംപ്ലോയർ ആണെങ്കിൽ എസ്​റ്റാബ്ലിഷ്മെൻറ് ഐഡി (കമ്പ്യൂട്ടർ കാർഡ്) നമ്പർ നൽകി തിരിച്ചുവരുന്ന ജീവനക്കാരെൻറ ക്യു.ഐ.ഡി ഉൾപ്പെടെയുള്ള വിവരങ്ങൾ ചേർക്കണം.

മടങ്ങിവരുന്ന രാജ്യത്തെയും അവിടെ താമസിച്ച ദിനങ്ങളെയും ആശ്രയിച്ചായിരിക്കും ക്വാറൈൻറൻ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുക. റീ എൻട്രി പെർമിറ്റ് ലഭിച്ചതിന് ശേഷം ഒരു മാസമായിരിക്കും അതിെൻറ കാലാവധി. കാലാവധി തീർന്നാൽ വീണ്ടും അപേക്ഷിക്കണം യാത്രയിലുടനീളം എൻട്രി പെർമിറ്റ് കോപ്പിയും ക്വാറൈൻറനുമായി ബന്ധപ്പെട്ട രേഖകളും കൈവശം സൂക്ഷിക്കണം. വിവരങ്ങൾക്ക്​ ഖത്തറിലുള്ളവർ 109 ഹോട്ട്​ലൈൻ നമ്പറിലും വിദേശത്തുള്ളവർ +9744406 9999 നമ്പറിലും ബന്ധപ്പെടണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.