നിരത്തുകളിൽ ഉപേക്ഷിക്ക​െപ്പട്ട വാഹനങ്ങൾ നീക്കി

ദോഹ: അൽ ശമാൽ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നിരത്തുകളിലും റോഡരികിലും ഉപേക്ഷിച്ച നിലയിലുള്ള വാഹനങ്ങൾ നീക്കം ചെയ്യാൻ തുടങ്ങി. ഇതിനായുള്ള കമ്മിറ്റിയു​െട സഹകരണത്തോ​െടയാണിത്​. മുനിസിപ്പിലാറ്റി ഇതിനായി പ്രത്യേക കാമ്പയിൻ നടത്തിയിരുന്നു.
ഉടമക​േളാട്​ ഇത്തരത്തിലുള്ള വാഹനങ്ങൾ നീക്കം ചെയ്യാനായി ആവശ്യപ്പെടുകയും ചെയ്​തിരുന്നു. ശമാൽ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്​ഥലങ്ങളിലെ വാഹനങ്ങളാണ്​ നീക്കിയത്​. രണ്ടാഴ്​ച നീണ്ടുനിന്ന കാമ്പയിൻ കാലയളവിലാണ്​ ഇത്തരത്തിലുള്ള 280 കാറുകൾ, ക്രൂയിസർ വാഹനങ്ങൾ, ബോട്ടുകൾ എന്നിവ റോഡരികിൽ ഉപക്ഷേിച്ച നിലയിൽ കണ്ടെത്തിയത്​. താമസത്തിനും മറ്റുമായി ഉപയോഗിക്കുന്ന 160 പ്രത്യേക കാബിനുകളും കണ്ടെത്തിയിരുന്നു.
85 കാറുകൾ, ക്രൂയിസറുകൾ, ട്രെയ്​ലറുകൾ, 10 കാബിനുകൾ എന്നിവയാണ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീക്കം ചെയ്​തത്​. 195 വാഹനങ്ങളും 150 കാബിനുകളും ഉടമകൾ തന്നെ നീക്കുകയായിരുന്നു.

Tags:    
News Summary - qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.