ലിബിയയിലെ ഗോത്രങ്ങൾ ചർച്ചക്ക് തയ്യാറാകണം ^ഖത്തർ

ദോഹ: ലിബിയയിൽ പരസ്​പരം പോരടിക്കുന്ന ഗോത്രങ്ങൾ ചർച്ചക്ക് തയ്യാറാകണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. ലിബിയൻ തലസ്​ഥാനമായ ട്രിപ്പോളിയിൽ ഈ ഗോത്രങ്ങൾ ഒരുമിച്ചിരുന്ന് ചർച്ചക്ക് തയ്യറാവുകയാണ് വേണ്ടത്. ലിബിയയിൽ നടക്കുന്ന ആഭ്യന്തര കലാപം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു. നിലവിലെ സൈനിക നീക്കം പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കുകയാണ് ചെയ്യുക. ലിബിയയിൽ പരസ്​പരം രക്തം ചിന്തുന്നത് അവസാനിപ്പിച്ച് ചേരി തിരിഞ്ഞ് നിൽക്കുന്നവരെ ചർച്ചക്ക് സന്നദ്ധമാക്കാൻ രാജ്യാന്തര വേദികൾ സജീവമായി ഇടപെടണമെന്നും ഖത്തർ ആവശ്യപ്പെട്ടു.

Tags:    
News Summary - qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.