ഏത്​ അടിയന്തര സാഹചര്യത്തിലും  എച്ച്.എം.സി ആംബുലൻസ്​ സർവിസ്​ തയാർ

ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള ആംബുലൻസ്​ സർവിസ്​ ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറാണെന്ന് ആംബുലൻസ്​ സർവിസ്​ അസി. എക്സിക്യൂട്ടിവ് ഡയറക്ടർ അലി ദർവീശ് പറഞ്ഞു. ആംബുലൻസ്​ സർവിസിന് കീഴിലുള്ള എല്ലാ ജീവനക്കാരും മികച്ച പരിശീലനം നേടിയവരാണെന്നും കോവിഡ് –19 അടക്കമുള്ള ഏത് ദേശീയ ദുരന്തത്തെയും അഭിമുഖീകരിക്കുന്നതിനും നേരിടുന്നതിനും ആംബുലൻസ്​ സർവിസ്​ സർവവിധ സന്നാഹങ്ങളോടുകൂടി സജ്ജമാണെന്നും ഖത്തർ ട്രൈബ്യൂണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

അന്താരാഷ്​ട്ര തലത്തിൽതന്നെ മികച്ച രീതിയിൽ ഉന്നത നിലവാരത്തിൽ സേവനം നൽകുന്നതിന് ആംബുലൻസ്​ സർവിസിന് സാമ്പത്തിക പിന്തുണ അടക്കമുള്ള സർക്കാറി​​െൻറ പിന്തുണക്കും പ്രതിബദ്ധതക്കും നന്ദി അറിയിക്കുന്നുവെന്നും അലി ദർവീശ് വ്യക്തമാക്കി.പരിശീലനം, പാരാ മെഡിക്കൽ ജീവനക്കാരുടെ ഏകീകരണം, അന്താരാഷ്​ട്ര നിലവാരത്തിലുള്ള മെഡിക്കൽ സംവിധാനങ്ങൾ, ഒപ്റ്റിമ, ഇ.വി.പി.എസ്​ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഘടിപ്പിച്ച വാഹനങ്ങൾ തുടങ്ങിയവക്കെല്ലാം മികച്ച പിന്തുണയും സഹകരണവുമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡ് –19 വ്യാപനം റിപ്പോർട്ട് ചെയ്ത് 24 മണിക്കൂറിനുള്ളിൽ തന്നെ എല്ലാവിധ സജ്ജീകരണങ്ങളോടുകൂടിയും ഓപറേഷന് വേണ്ടി തയാറായിരുന്നുവെന്നും ആവശ്യമായ ഉപകരണങ്ങൾ, മുൻകരുതൽ നടപടികൾ, വീടുകളിൽ ചെന്നുള്ള സ്രവം ശേഖരിക്കൽ, വാഹനങ്ങളും ഉപകരണങ്ങളും അണുമുക്തമാക്കുക തുടങ്ങിയവയെല്ലാം ഇതിലുൾപ്പെടുമെന്നും അദ്ദേഹം വിശദീകരിച്ചു. കോവിഡ് –19 രോഗികളെയും സംശയമുള്ളവരെയും കൊണ്ടുപോകുന്നതിന് വേണ്ടി മാത്രം 30 ആംബുലൻസുകളാണ് വിന്യസിച്ചിരിക്കുന്നതെന്നും കൂടാതെ സമ്പർക്ക വിലക്ക് കേന്ദ്രങ്ങളിലേക്ക് കൂടുതൽ ആളുകളെ ഒരേസമയം എത്തിക്കുന്നതിനായി ബസുകളും സജ്ജീകരിച്ചിട്ടുണ്ടെന്നും ദർവീശ് പറഞ്ഞു.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.