ദോഹ: വന്ദേ ഭാരത് മിഷന് കീഴിൽ ദോഹയിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ പുതുക്കിയ പട്ടിക ഇന്ത്യൻ എംബസി പുറത്തുവിട്ടു. പുതിയ പട്ടിക താഴെ: ജൂൺ 16ന് (ഒരു വിമാനം) തിരുവനന്തപുരം, ജൂൺ 18ന് മൂന്ന് വിമാനങ്ങൾ-കോഴിക്കോട്, കൊച്ചി, ഭുവനേശ്വർ (ഡൽഹിയിൽ സ്റ്റോപ്), ജൂൺ 19ന് മൂന്ന് വിമാനങ്ങൾ - അമൃത്സർ/ശ്രീനഗർ (പ്രതീക്ഷിക്കുന്നു), തിരുവനന്തപുരം, മംഗളൂർ, ജൂൺ 20ന് മൂന്ന് വിമാനങ്ങൾ - കൊച്ചി, അഹ്മദാബാദ്, കൊൽക്കത്ത/ഭുവനേശ്വർ, ജൂൺ 21ന് ഒരു വിമാനം-മധുര, ജൂൺ 23ന് ഒരു വിമാനം- കോയമ്പത്തൂർ, ജൂൺ 24ന് കൊച്ചി, ജൂൺ 26ന് തിരുവനന്തപുരം, ജൂൺ 27ന് തിരുവനന്തപുരം, ജൂൺ 29ന് കണ്ണൂർ, ജൂൺ 30ന് കോഴിക്കോട്. ഇതിൽ 15 വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് നടത്തും. മൂെന്നണ്ണം ഇൻഡിഗോയും ഒന്ന് എയർ ഇന്ത്യയുമായിരിക്കും നടത്തുക.
വന്ദേഭാരത് മിഷന് പുറമേ, കമ്പനികളും വിവിധ കമ്യൂണിറ്റികളും ചാർട്ടർ ചെയ്ത പ്രത്യേക വിമാനങ്ങളും ഇക്കാലയളവിലുണ്ടാകുമെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. വിമാനങ്ങളുടെ ദിവസവും സമയവും സംബന്ധിച്ച് കമ്യൂണിറ്റി അസോസിയേഷനുകളുമായി ബന്ധപ്പെടണമെന്ന് ഇന്ത്യൻ എംബസി ഓർമിപ്പിച്ചു.
LATEST VIDEO:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.