ദോഹ: ഗവൺമെൻറ് സർവീസ് കോംപ്ലക്സുകളിൽ കമ്പനികൾക്കായുള്ള തൊഴിൽ കരാറുകൾക്ക് അംഗീകാരം നൽകുന്ന സേവനം നിർത്തലാക്കിയതായി ഖത്തർ ഭരണവികസന തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു.നേരിട്ട് സർക്കാർ സേവന കേന്ദ്രങ്ങളിൽ പോകാതെ തൊഴിൽ കരാർ അംഗീകാരത്തിനായി മന്ത്രാലയത്തിെൻറ വെബ്സൈറ്റ് സന്ദർശിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. നേരത്തെ ബഹുഭാഷാ തൊഴിൽ കരാറുകൾക്കായി തൊഴിൽ മന്ത്രാലയം ഡിജിറ്റൽ സംവിധാനം ആരംഭിച്ചിരുന്നു. കമ്പനികളിലെ തൊഴിൽ കരാറുകൾക്ക് ഡിജിറ്റൽ സാങ്കേതികവിദ്യ വഴി അംഗീകാരം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴിൽ മന്ത്രാലയത്തിെൻറ കാര്യാലയങ്ങളിലും മന്ത്രാലയ സേവനങ്ങൾ നൽകുന്ന ഗവൺമെൻറ് സർവീസ് കോംപ്ലക്സുകളിലും നേരിട്ടെത്തി തൊഴിൽ കരാറുകൾക്ക് അംഗീകാരം തേടുന്നത് ഡിജിറ്റൽ അഥൻറിക്കേഷൻ സംവിധാനത്തോടെ ഇനി ഇല്ലാതാകും. തൊഴിൽ നിയമപ്രകാരം തൊഴിലാളിയുമായുള്ള കരാറുകൾ ഡിജിറ്റലായി അവസാനിപ്പിക്കാനും ഈ സേവനം ഉപയോഗപ്പെടുത്താം.
കമ്പനി ഉടമകൾക്ക് സ്മാർട്ട് കാർഡും പാസ്വേഡും ഉപയോഗിച്ച് ഡിജിറ്റൽ സംവിധാനം തുറക്കാൻ സാധിക്കും. പിന്നീട് കരാറിലെ വ്യവസ്ഥകളും മറ്റു വിവരങ്ങളും പൂരിപ്പിക്കുകയും പ്രിൻറ് ചെയ്യുകയും ഒപ്പുവെക്കുകയും ചെയ്തതിന് ശേഷം ആവശ്യമായ രേഖകളുമായി ഇതേ സംവിധാനത്തിലൂടെ തന്നെ അപ്ലോഡ് ചെയ്ത് മന്ത്രാലയത്തിൽ സമർപ്പിക്കണം. മന്ത്രാലയത്തിൽ നിന്നുള്ള അനുമതി ലഭിച്ചാലുടൻ ആവശ്യമായ തുക അടച്ച് തൊഴിൽ കരാർ ഡിജിറ്റൽ ആയി പ്രിൻറ് ചെയ്തെടുക്കുകയും ചെയ്യാം.തൊഴിൽ മന്ത്രാലയത്തിെൻറ സേവനങ്ങൾ ഡിജിറ്റൽവൽകരിക്കുന്നതിെൻറ ഭാഗമായാണ് തൊഴിൽ കരാർ അഥൻറിക്കേഷനും ഒാൺലൈനായി ആരംഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.