????????????? ????????????????????????? ????????????

ദോ​ഹ: കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​നും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​നു​മു​ള്ള മു​ൻ​ക​രു​ത​ൽ  ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പാ​സ്​​പോ​ർ​ട്ട് ഡ​യ​റ​ക്ട​റേ​റ്റി​ലും സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണം. ആ​ഭ്യ​ന്ത​ര  മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്സൈ​റ്റ് വ​ഴി​യും മെ​ട്രാ​ഷ് 2 ആ​പ്പ് വ​ഴി​യും പൂ​ർ​ത്തി​യാ​കാ​ത്ത സേ​വ​ന​ങ്ങ​ൾ മാ​ത്ര​മേ ഇ​നി പാ​സ്​ പോ​ർ​ട്ട് ഡ​യ​റ​ക്ട​റേ​റ്റി​ലും സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ലും സ്വീ​ക​രി​ക്കു​ക​യു​ള്ളു​വെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ലം അ​റി​യി​ച്ചു. 

കോ​വി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഒ​ൺ​ലൈ​ൻ വ​ഴി​യാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ  വ്യ​ക്തി​ക​ൾ​ക്കും ക​മ്പ​നി​ക​ൾ​ക്കു​മാ​യി 200ല​ധി​കം സേ​വ​ന​ങ്ങ​ളാ​ണ് മെ​ട്രാ​ഷ് 2ലും ​മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്സൈ​റ്റി​ലും  ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത്. വാ​ഹ​ന ലൈ​സ​ൻ​സു​ക​ൾ പു​തു​ക്കു​ക, ദേ​ശീ​യ മേ​ൽ​വി​ലാ​സ രെ​ജി​സ്​േ​ട്ര​ഷ​ൻ, താ​മ​സാ​നു​മ​തി പു​തു​ക്കു​ക, വി​സ കാ​ലാ​വ​ധി  നീ​ട്ടു​ക, ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന പി​ഴ​ക​ൾ അ​ട​ക്കു​ക തു​ട​ങ്ങി​യ​വ ഒ​ൺ​ലൈ​ൻ വ​ഴി ചെ​യ്യാ​ൻ ക​ഴി​യും.

വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ മാ​റ്റു​ക, വാ​ഹ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ക, ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പ​രാ​തി ര​ജി​സ്​​റ്റ​ർ  ചെ​യ്യു​ക, ന​വ​ജാ​ത ശി​ശു​ക്ക​ളെ ദേ​ശീ​യ മേ​ൽ​വി​ലാ​സ​ത്തി​ൽ ചേ​ർ​ക്കു​ക, യാ​ത്രാ അ​റി​യി​പ്പു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി  സേ​വ​ന​ങ്ങ​ളാ​ണ് ഈ​യ​ടു​ത്താ​യി ഒ​ൺ​ലൈ​ൻ വ​ഴി​യാ​ക്കി​യ​ത്.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.