ഇൗദ് അവധി ദിവസങ്ങളിൽ  ജനന സർട്ടിഫിക്കറ്റ് നൽകില്ല

ദോഹ: സർക്കാർ–പൊതു മേഖലാ ഈദ് അവധിയായ മെയ് 19 മുതൽ മെയ് 28 വരെ ജനന സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള അപേക്ഷ നിർത്തലാക്കിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്–19നെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണിതെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ഈദ് അവധി കഴിഞ്ഞ് മെയ് 31 ഞായർ മുതൽ ജനന സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും. രാവിലെ 7.30 മുതൽ ഉച്ചക്ക് 12.30 വരെയാണ് അപേക്ഷ സ്വീകരിക്കുന്ന സമയം. മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഹ്യൂമാനിറ്റേറിയൻ സർവീസ്​ ഓഫീസ്​ വഴി എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെ അപേക്ഷിക്കാമെന്നും പൊതുജനാരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.