ദോഹ: രാജ്യത്ത് പാർപ്പിട മേഖലകളിലെ ട്രക്ക് പാർക്കിംഗിനെതിരെ പരിശോധന ശക്തമാക്കി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. ഇതിെൻറ ഭാഗമായി അൽഖോർ ദഖീറ മുനിസിപ്പാലിറ്റിയിൽ ഗതാഗത ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
പാർപ്പിട മേഖലകളിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്ന പ്രവണത അവസാനിപ്പിക്കും വരെ പരിശോധന തുടരുമെന്ന് മുന്നറിയിപ്പ് നൽകിയ മന്ത്രാലയം, പാർപ്പിട മേഖലകളിൽ ട്രക്ക് പാർക്കിംഗ് കണ്ടെത്തിയാൽ184 ഹോട്ട്ലൈനിൽ മന്ത്രാലയവുമായി ബന്ധപ്പെടണമെന്ന് പൊതുജനങ്ങളോടാവശ്യപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.