ദോഹ: ദേശാടന പക്ഷികളുൾപ്പെടെ 300ലധികം ഇനം പക്ഷികളുടെ ഇഷ്ടകേന്ദ്രമായും സ്ഥിരം കേന്ദ്രമായും ഖത്തർ മാറുന്നതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. 'ബേർഡ്സ് കണക്ട് അവർ വേൾഡ്'എന്ന പ്രമേയത്തിൽ ആചരിച്ച ലോക ദേശാടന പക്ഷി ദിനാചരണത്തോടനുബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വന്യജീവി, പരിസ്ഥിതി ആവാസവ്യവസ്ഥ എന്നിവയുടെ സംരക്ഷണത്തിന് ഖത്തർ വലിയ പ്രധാന്യമാണ് നൽകുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ വംശനാശം സംഭവിച്ച പക്ഷികളുടെ സാന്നിധ്യം ഖത്തറിലുള്ളതായി കണ്ടെത്തിയിരുന്നു. വന്യജീവികളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളെ പ്രത്യേക സംരക്ഷിത മേഖലയായി മാറ്റി.
രാജ്യത്തെ പ്രധാന തടാകങ്ങളിലൊന്നായ അൽ കരാന ഇതിനകംതന്നെ നിരവധി പക്ഷികളുടെ ഇടത്താവളമായി മാറി. വ്യത്യസ്ത ഇനം പക്ഷികളുടെ സ്ഥിരം സങ്കേതമായും അൽ കരാന തടാകവും പരിസരവും മാറി.
പക്ഷികൾക്കും മറ്റു ജീവികൾക്കും മികച്ച ആവാസവ്യവസ്ഥയാണ് അൽ കരാന നൽകുന്നത്. പെലിക്കൺ പക്ഷികളുടെ ഇഷ്ടകേന്ദ്രവുമാണ് അൽ കരാന തടാകം. ഖത്തർ മുറിച്ച് കടക്കുന്ന ദേശാടന പക്ഷികളുടെ പ്രധാന ഇടത്താവളമാണ് കരാന. സീസണിൽ വിരുന്നെത്തുന്ന രാജഹംസ പക്ഷികളെ (െഫ്ലമിംഗോ) കാണാനും ചിത്രം പകർത്താനും നിരവധി വന്യജീവി ഫോട്ടോഗ്രാഫർമാർ ഇവിടെയെത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.