???? ?????, ????

5.50 രൂപയുടെ വലിപ്പവും ആ കാരക്കയുടെ വലിയ രുചിയും

റമദാൻ മാസം ഹോസ്​റ്റലിൽ ഭക്ഷണം കിട്ടാൻ ഏറെ പാടായിരുന്നു. മൂന്നു മുസ്​ലിം വിദ്യാർഥിനികൾ മാത്രമേ ഉണ്ടായിരുന്നു ള്ളൂ. ഉച്ചക്കത്തെ ചോറും മറ്റുമായപ്പോൾ മെസ്സ് കട്ട് ചെയ്ത് പുറത്തുനിന്നു വാങ്ങാൻ നോക്കി, പക്ഷേ ഒന്നും നടന്നില് ല. ബ്രഡും ജാമുമായി രണ്ടു മൂന്നു ദിവസം തള്ളി നീക്കി. പിന്നെ തരം കിട്ടിയാൽ വീട്ടിലേക്ക് വണ്ടി കയറുക തന്നെയായി രക് ഷ. ഒന്നര മണിക്കൂർ യാത്രയേ വീട്ടിലെത്താനുള്ളൂ. പക്ഷേ നേരിട്ട് ബസ് കിട്ടാൻ പ്രയാസമായതിനാൽ മൂന്ന്​ ബസ് മാറിക്കയറ ണം. ആ നോമ്പ് ദിവസം ഒരു വെള്ളിയാഴ്​ച ക്ലാസ് കഴിഞ്ഞ് നാട്ടിലേക്ക് ബസ് കയറി. ആദ്യ ബസ് മാറി കയറിയപ്പോൾ പത്തുവരെ സ്​കൂളിൽ ഒരേ ക്ലാസിൽ പഠിച്ച ഒരാളെ കണ്ടു, കോളജിലും ഒരുമിച്ചാണെങ്കിലും ബാച്ച് വേറെയായതിനാൽ വിരളമായേ കാണാറുള്ളൂ.

നാട്ടിലേക്കായതിനാൽ ഒരേ ബസ്സിൽ കയറി. സമയം വൈകീട്ട് 5.30നോട്​ അടുത്തിരുന്നു. അടുത്ത ബസ് മാറി കയറിയപ്പോഴും ഞങ്ങൾ ഒരേ ബസിലായിരുന്നു. ടിക്കറ്റെടുക്കാൻ ബാഗ് തപ്പിയപ്പോൾ കയ്യിൽ കാശില്ല. ആകെ വിയർത്തു കുളിച്ചു. എന്തു ചെയ്യും? ഹോസ്​റ്റലിൽ നിന്ന്​ കാശെടുക്കാൻ മറന്നോ? അതോ കളഞ്ഞുപോയോ? ഇല്ലാത്ത കാശിനായി ബാഗ് മുഴുവൻ പരതി, പക്ഷെ രക്ഷയില്ല. എന്ത് ചെയ്യണമെന്ന് ശങ്കിച്ചു. അൽപം കഴിഞ്ഞപ്പോൾ ബസ് പെട്ടെന്നു നിന്നു, മുന്നിൽ ഒരു വലിയ ആൾക്കൂട്ടവും ബഹളവും. പുറത്തിറങ്ങി വന്ന കണ്ടക്ടർ പറഞ്ഞു ബസ്​ ഇനി പോകില്ല.

ഡീസൽ കണ്ടയ്നർ വഴിയിൽ മറിഞ്ഞുപോയി. ഒരു കിലോമീറ്റർ ചുറ്റളവിൽ വാഹനം കടത്തി വിടുന്നില്ല. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു, ആകെ പേടിയായി. ഞാൻ പിന്നിലേക്ക് നോക്കി, ഭാഗ്യം അറിയുന്ന ഒരാളുണ്ടല്ലോ. പിന്നെ എല്ലാവർക്കും കണ്ടക്ടർ കാശ് മടക്കി കൊടുത്തു. എന്തോ ഭാഗ്യം, ടിക്കറ്റെടുക്കാത്ത എനിക്കും കിട്ടി കാശ്. ഞാൻ അന്തംവിട്ടു.പിന്നെ ഒരു കിലോമീറ്റർ നടന്നു അടുത്ത ബസിലേക്ക്, അറിയുന്ന ഒരാൾ ഒപ്പ​മുണ്ടെന്നത്​ ധൈര്യംപകർന്നു. റോഡിലേക്ക് ഒഴുകുന്ന ഡീസൽ കണ്ട്​ ബസിൽ നിന്നും കുപ്പിയും ബക്കറ്റും കൊണ്ട് ഓടുന്ന കിളിയും ഡ്രൈവർമാരും.

വലിയ ഒരു അപകടത്തിനു സാധ്യത കണ്ട് ചീറി പാഞ്ഞുവരുന്ന ഫയർ എഞ്ചിനും പൊലീസ് ജീപ്പുകളും. ആ ബഹളത്തിലൂടെ ഞങ്ങൾ നടന്നുനീങ്ങി. അപ്പോഴേക്കും മഗ്​രിബ്​ ബാങ്ക് വിളിച്ചു. കടകൾ ഒരുപാടുണ്ട്, പക്ഷേ എന്തെങ്കിലും വാങ്ങാൻ മാത്രമുള്ള കാശില്ല. പെട്ടെന്ന് പിന്നിൽനിന്നും കാരക്കയും ജ്യൂസുമായി അവൻ. അതുകൊണ്ട്​ നോമ്പുതുറന്നു. പിന്നെ അടുത്ത ബസ്സിൽ വീട്ടിലെത്തി. എല്ലാ റമദാനിലും ഞാൻ ഈ സംഭവം ഓർക്കാറുണ്ട്. അന്ന് ആ ബസ്​ കണ്ടക്​ടർ നൽകിയ 5.50 രൂപയാണ്​ ഇപ്പോഴുമെനിക്ക്​ ‘ഏറ്റവും വലിയ തുക’, സഹപാഠി നൽകിയ ആ കാരക്കക്കാണ്​ ‘ഏറ്റവും വലിയ രുചി’.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.