കോവിഡ് എത്രയരികെ? ഇഹ്തിറാസ്​ ആപ്പ് പുറത്തിറക്കി

ദോഹ: കോവിഡ്–19 രോഗബാധിതരെയും രോഗികളുമായി സമ്പർക്കം പുലർത്തിയവരെയും കണ്ടെത്തുന്നതിനുമായി ജനങ്ങളെ സഹായിക ്കാൻ സർക്കാർ പുറത്തിറക്കിയ ഇഹ്തിറാസ്​ (Ehteraz) ആപ്പ് ആപ്പിളി​െൻറ ആപ്പ് സ്​റ്റോറിൽ ലഭ്യം. ഇഹ്തിറാസ് എന്ന അറബി വാക് കിൻെറ അർഥം ജാഗ്രത എന്നാണ്​. ആരോഗ്യ മന്ത്രാലയത്തി​െൻറ ഡാറ്റാബേസുമായി ബന്ധിപ്പിച്ച് മൊബൈൽ ഫോണിലെ ജി.പി.എസ്​, ബ്ലൂടൂത്ത് ടെക്നോളജികൾ ഉപയോഗിച്ചാണ് ആപ്പ് പ്രവർത്തിക്കുക.

നാല്​ പ്രത്യേക വർണങ്ങളിൽ ആപ്പിലൂടെ ആളുകൾക്ക്​ തങ്ങൾ കൊറോണ വൈറസിൽ നിന്ന്​ എത്രത്തോളം അകലെയാണ്​ അല്ലെങ്കിൽ അടുത്താണ്​ എന്നറിയാനാകും. ഇതിനായി പച്ച, ഗ്രേ, മഞ്ഞ, ചുവപ്പ്​ എന്നീ വർണങ്ങളാണ്​ ഉണ്ടാവുക. പച്ചക്കളർ ആണെങ്കിൽ രോഗത്തിൽ നിന്ന്​ മുക്​തനാണെന്നും ആരോഗ്യവാനാണെന്നുമാണ്​ അർഥം. ഗ്രേ കളറാണെങ്കിൽ കൊറോണ ​ൈവറസ്​ ബാധിച്ചയാളുമായി ഏതെങ്കിലും തരത്തിൽ നിങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടാവാം എന്നാണ്​. മഞ്ഞ കളർ ആണെങ്കിൽ നിങ്ങൾ സമ്പർക്ക വിലക്കിലുള്ളതോ അതോ സമ്പർക്ക വിലക്കിൽ കഴിഞ്ഞിരുന്നയാളോ എന്നാണ്​. ചുവപ്പ്​ കളർ ആണെങ്കിൽ നിങ്ങൾക്ക്​ വൈറസ്​ ബാധയുണ്ടായി എന്നാണ്​ അർഥം.

രാജ്യത്തെ ആരോഗ്യമന്ത്രാലയത്തിൻെറ സ്​ഥിതിവിവരക്കണക്കുമായി ഈ ആപ്പ്​ ബന്ധിപ്പിച്ചിട്ടുണ്ടാവും. ജനങ്ങളു​െട ആരോഗ്യനില മനസിലാക്കാനും വൈറസ്​ ബാധിച്ചയാളുകളെ പെ​െട്ടന്ന്​ തിരിച്ചറിയാനും ചികിൽസ നൽകാനും ഇതിലൂടെ ആരോഗ്യമന്ത്രാലയം അധികൃതർക്ക്​ കഴിയും. ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന വ്യക്തി കോവിഡ്–19 പോസിറ്റീവാണെങ്കിൽ അദ്ദേഹത്തി​െൻറ ഫോൺ കോൺടാക്റ്റുകളിലും ഇത് സംബന്ധിച്ച് ജാഗ്രതാ മുന്നറിയിപ്പെത്തും. ആപ്പ് ഉപയോഗിക്കുന്നതിലൂടെ വ്യക്തികളുടെ സ്വകാര്യത ഒരിക്കലും പുറത്തുപോകുന്നില്ല.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.