ദോഹ: ഖത്തർ പ്രവാസികാര്യ വകുപ്പിെൻറ അധിക സേവനങ്ങളും മെട്രാഷ് 2 ആപ്പിൽ ലഭ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയ ിച്ചു. മെട്രാഷ് 2 ആപ്പ് വഴിയോ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴിയോ പ്രവാസികാര്യ വകുപ്പിെൻറ എല്ലാ സേവനങ്ങളും ഇപ്പോൾ ഒൺലൈൻ വഴി ലഭ്യമാണെന്നും ഏത് സമയത്തും എവിടെ നിന്നും ഇത് ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് സേവനങ്ങളെല്ലാം ഒൺലൈൻ വഴിയാക്കിയിരിക്കുന്നത്.
റെസിഡൻറ് പെർമിറ്റ് പുതുക്കൽ, കാൻസൽ ചെയ്യൽ, വിസ പുതുക്കൽ, റിക്രൂട്ട്മെൻറ് അപ്രൂവൽ, പാസ്പോർട്ട് വിവരങ്ങൾ മാറ്റം വരുത്തൽ, നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ ഐഡി കാർഡുകൾ പുതുക്കുക, സർട്ടിഫിക്കറ്റുകൾ എന്നിവയെല്ലാം ഇപ്പോൾ മെട്രാഷിൽ ലഭ്യമാണ്. സുരക്ഷാ വകുപ്പിൽ ക്രിമിനൽ പരാതികൾ സമർപ്പിക്കുന്നതിനുള്ള സേവനം ഈയടുത്തായി ആഭ്യന്തരമന്ത്രാലയം മെട്രാഷ്–2ൽ ലഭ്യമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.