റമദാൻ: സിദ്റ മെഡിസിനിൽ പ്രവൃത്തി സമയം പുതുക്കി

ദോഹ: വിശുദ്ധ റമദാനിലെ പ്രവൃത്തി സമയം സിദ്റ മെഡിസിൻ പുറത്തുവിട്ടു. ഖത്തർ ഫൗണ്ടേഷൻ അംഗമായ സിദ്റ മെഡിസി​െൻറ ഒ.പ ി ക്ലിനിക്ക് എല്ലാ പ്രവൃത്തിദിവസങ്ങളിലും തുറന്നു പ്രവർത്തിക്കും. രാവിലെ 9 മുതൽ ഉച്ച തിരിഞ്ഞ് 3 വരെ പ്രവർത്തിക് കും. എന്നാൽ ഔട്ട്പേഷ്യൻറ് ഇൻഫ്യൂഷൻ സ​െൻററും ഹെമറ്റോളജി ഓങ്കോളജി ഔട്ട്പേഷ്യൻറ് സ​െൻററും രാവിലെ 7 മുതൽ ഉച്ച തിരിഞ്ഞ് 3 വരെ പ്രവർത്തിക്കും. പ്രധാന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കാർഡിയോളജി ക്ലിനിക്കുകൾ രാവിലെ 8 മുതൽ 3 വരെയും ൈഡ്രവ് ത്രൂ ഫാർമസി സേവനങ്ങൾ രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെ പ്രവർത്തിക്കും.

മരുന്നുകൾ ശേഖരിക്കുന്നതിന് സമയം അറിയുന്നതിന് രോഗികൾ 4003 0030 നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ വ്യക്തമാക്കി. ഒ പി ക്ലിനിക്കുകളിൽ സായാഹ്ന ക്ലിനിക്കുകൾ പ്രവർത്തിക്കുകയില്ലെന്നും സിദ്റ മെഡിസിൻ വ്യക്തമാക്കി. അതേസമയം, സിദ്റ മെഡിസിൻ പ്രധാന ആശുപത്രി (ഇൻ–പേഷ്യൻറ്)യും കുട്ടികൾക്കുള്ള അടിയന്തര ആരോഗ്യ സേവനങ്ങളും സ്​ത്രീകൾക്കുള്ള പ്രസവ അടിയന്തര സേവനവും റമദാനിലും എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.

സിദ്റ മെഡിസിൻ കോവിഡ്–19 ആശുപത്രിയല്ല. ആശുപത്രിയിലെത്തുന്ന രോഗികൾക്കും കുടംബങ്ങൾക്കും ആശുപത്രി ജീവനക്കാർക്കും സുരക്ഷ ഉറപ്പാക്കുന്നതിനായി മുൻകരുതൽ, പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്​. പൊതുജനാരോഗ്യ മന്ത്രാലയത്തി​െൻറ എല്ലാ മാനദണ്ഡങ്ങൾക്കും നിർദേശങ്ങൾക്കും അനുസൃതമായാണ് പ്രവൃത്തിക്കുന്നതെന്നും സിദ്റ മെഡിസിൻ അറിയിച്ചു.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.