ഏതാണ്ട് ഫെബ്രുവരി അവസാന വാരം ഖത്തറിൽ ആദ്യത്തെ കോവിഡ് രോഗം സ്ഥിരീകരിച്ച അന്ന് മുതൽ എല്ലാവരെയും പോലെ അതൊരു വലി യ ഭയം തന്നെയായിരുന്നു. പിന്നീട് ഓരോദിവസം കൂടുേമ്പാഴും രോഗികൾ കൂടി വന്നു, ആദ്യത്തെ ഭയവും ആശങ്കയും ചെറിയ നിർ ഭയത്വത്തിന് വഴിമാറുകയാണ്. കർവ, മെട്രോ തുടങ്ങി പൊതുഗതാഗത മേഖലയായിരുന്നു ആദ്യം നിർത്തലാക്കിയത്. എന്നും മെട് രോയെ ആശ്രയിച്ചവരാണ് എന്നെപ്പോലുള്ളവർ. അങ്ങിനെയിരിക്കവേ അപ്രതീക്ഷിതമായിട്ടായിരുന്നു ഒരു വൈകീട്ട് ഞങ്ങൾ താമസിക്കുന്ന വില്ലയിലേക്ക് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കുതിച്ചെത്തിയത്.
തൊട്ടു മുന്നിലെ റൂമിൽ അവർ കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം മൂന്നു പേരെ പെട്ടെന്ന് ക്വാറൈൻറൻ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ദുരന്തം തൊട്ടുമുന്നിൽ എത്തിയ സമയം മുതൽ സകല നാഡീ ഞരമ്പുകളും തളർന്നുപോയി. 60ഓളം പേർ താമസിക്കുന്ന ഞങ്ങളുടെ വില്ല ശോകമൂകമായി. തൊട്ടടുത്ത റൂമുകളിലേക്ക് പോലും ആരും പോവാതെയായി. ഇക്കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ ജീവിതത്തിൽ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത പലരും ഇൻ ബോക്സിലും നേരിട്ടുമൊക്കെ വിളിച്ചു സമാശ്വസിപ്പിക്കുന്നു.
നാമറിയാതെ നമ്മെ സ്നേഹിക്കുന്ന ഒരുപാട് പേർ ചുറ്റിലുമുണ്ടെന്ന വലിയൊരു തിരിച്ചറിവായിരുന്നു അത്. ഇപ്പോൾ തൊട്ടടുത്ത ഫ്ലാറ്റിലോ സ്ട്രീറ്റിലോ കോവിഡ് പോസിറ്റിവ് എന്ന് കേൾക്കുമ്പോൾ ആ പഴയ ഭയം അലട്ടുന്നില്ല. വലിയൊരു ക്വാറൈൻറൻ കേന്ദ്രത്തിൽ നിര നിരയായി കിടക്കുന്ന അനേകം കോവിഡ് രോഗികൾ, അതിൽ ഒരു രോഗിയായി ഞാനും എത്തിപ്പെടുന്ന ദിവസം. അത് മാത്രമാണിപ്പോൾ മനസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.