???. ???? ???? ?? ??????? ????? ?????????? ???????????? ?????????? ??????????

ദോഹ: മാസപ്പിറവി കണ്ടതിനാൽ രാജ്യത്ത് ഇന്ന് മുതൽ റമദാൻ വ്രതം. ഖത്തറിൽ മാസപ്പിറവി കണ്ടതായി ഖത്തർ ഔഖാഫ്, ഇസ്​ലാമ ികകാര്യ മന്ത്രാലയമാണ് സ്​ഥിരീകരിച്ചത്. 2020 ഏപ്രിൽ 24 വിശുദ്ധ മാസത്തിലെ ആദ്യ ദിനമായിരിക്കുമെന്ന് മന്ത്രാലയത്തില െ മാസപ്പിറവി നിർണയ സമിതി അറിയിച്ചു. ഡോ. ശൈഖ് ഥഖീൽ അൽ ശമ്മാരിയുടെ അധ്യക്ഷതയിൽ ഇന്നലെ വൈകിട്ട് മന്ത്രാലയത്തിൽ ച േർന്ന യോഗത്തിലാണ് ഇക്കാര്യം പുറത്തുവിട്ടത്. കോവിഡ്​ 19 ആശങ്കകൾക്കിടയിലും വിശ്വാസികൾ റമദാനെ സ്വീകരിക്കാൻ നേ രത്തേ തന്നെ ഒരുങ്ങിയിരുന്നു. പ്രതിരോധ മാർഗങ്ങൾ പാലിച്ചുകൊണ്ട്​ നിയന്ത്രണങ്ങൾക്ക്​ വിധേയമായി ഖത്തറിൽ വ്യാപാരസ്​ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്​.

റമദാനിലേക്കുള്ള ഭക്ഷണസാധനങ്ങളും മറ്റും വാങ്ങാൻ കടകളിൽ ഇന്നലെ തിരക്കുണ്ടായിരുന്നു. ഇത്തവണ റമദാൻ ട​​െൻറുകൾ ഇല്ലാത്തതിനാൽ ഇത്തരം ട​​െൻറുകളെ ആശ്രയിച്ചിരുന്ന തൊഴിലാളികളക്കം ആശങ്കയിലാണ്​. ഇവരെ സഹായിക്കാനായി വിവിധ സന്നദ്ധസംഘടനകൾ സജീവമായി രംഗത്തുണ്ട്​. അതേസമയം, റമദാനിലും രാജ്യത്തെ പള്ളികൾ അടഞ്ഞുതന്നെ കിടക്കും. കോവിഡ്–19 വ്യാപനം വർധിച്ചതിനാലും പ്രതിരോധ നടപടികൾ ഊർജിതമാക്കുന്നതിനാലും രാജ്യത്തെ പള്ളികൾ അടഞ്ഞുതന്നെ കിടക്കുമെന്ന് ഔഖാഫ് ഇസ്​ലാമികകാര്യ മന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. പള്ളികളിൽ പ്രാർഥനകളും ഉണ്ടാകില്ല. എന്നാൽ ബാങ്ക് വിളിക്ക് മുടക്കമില്ല. അതേസമയം ഇമാം മുഹമ്മദ് ബിൻ അബ്​ദുൽ വഹാബ് പള്ളിയിൽ വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്​കാരം നടക്കും.

ഇമാമും പള്ളിയിലെ ജീവനക്കാരുമുൾപ്പെടെ 40 പേർ മാത്രമേ ഇതിൽ പങ്കെടുക്കുകയുള്ളൂ. റമദാനിൽ ഇമാമും നാല് പേരുമുൾപ്പെടെ ഈ പള്ളിയിൽ ഇശാ നമസ്​കാരവും തറാവീഹ് നമസ്​കാരവും നടത്തും. പൊതുജനാരോഗ്യ മന്ത്രാലയത്തി​​െൻറ നിർദേശങ്ങളും മുൻകരുതലുകളും പാലിച്ചായിരിക്കുമിത്​. ഈ പള്ളിയിലെ നമസ്​കാരങ്ങൾ ഔദ്യോഗിക ടെലിവിഷൻ, റേഡിയോ വഴി പൊതുജനങ്ങളിലേക്ക് എത്തിക്കും. എന്നാൽ ഇത്​ പിന്തുടർന്ന്​ നമസ്​കരിക്കാനും പ്രാർഥിക്കാനും അനുവാദമില്ല.റമദാനെ കോവിഡ്​ 19 വിരുദ്ധപോരാട്ടത്തിനായി സമർപ്പിക്കണമെന്നും ജനങ്ങളു​െട ജീവിതരീതിയിൽ അതിനനുസരിച്ച മുൻഗണനാക്രമം വേണമെന്നും ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി വക്താവ് ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

റമദാനിലടക്കം കുടുംബ സന്ദർശനങ്ങളും സംഗമങ്ങളും പൂർണമായും ഒഴിവാക്കണം. ആളുകൾ ഒത്തുകൂടുന്നതും കുടുംബങ്ങളുടെ പരസ്​പര സന്ദർശനവും എല്ലാവരുടെയും സുരക്ഷ കണക്കിലെടുത്ത് ഒഴിവാക്കണം. എല്ലാവരും അവരവരുടെ വീടുകളിൽ സുരക്ഷിതമായി ഇരിക്കണം. ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങൾക്കും കഴിവുകൾക്കും മേൽ ഉന്നതനായ ദൈവത്തി​​െൻറ കഴിവുകളും അഭിലാഷങ്ങളുമാണ് വിജയിക്കുന്നതെന്ന ഓർമ്മപ്പെടുത്തലാണ് ഈ കോവിഡ് കാലത്തെ റമദാൻ. കഴിയുന്നതും സാമൂഹിക അകലം പാലിച്ച്, എല്ലാ നിയന്ത്രണങ്ങൾക്കും വിധേയമായി ജീവിക്കണം. ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മുടെ മുൻഗണനകളെല്ലാം ജനനന്മക്കായി പുനക്രമീകരിക്കണമെന്നാവശ്യപ്പെടുകയാണെന്നും അവർ പറഞ്ഞിരുന്നു. സുരക്ഷാ വകുപ്പി​​െൻറ പരിശോധനയും പ​േട്രാളിംഗും കർശനമായി തുടരും. രാജ്യത്തെ റസ്​റ്റോറൻറുകളിലും കഫേകളിലും നേരിട്ടെത്തി ഭക്ഷണം പാഴ്​സൽ വാങ്ങുന്നത്​ വാണിജ്യ വ്യവസായ മന്ത്രാലയം നിരോധിച്ചിട്ടുണ്ട്​. കഫേകളിലും റെസ്​റ്റോറൻറുകളിലും ഹോം ഡെലിവറി സേവനങ്ങൾ മാത്രമേ അനുവദിക്കൂ.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.