ദോഹ: കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് പ്ലാസ്മ ചികിത്സ ആരം ഭിച്ചതായും അധിക കേസുകളിലും ഫലം വിജയകരമാണെന്നും പകർച്ചവ്യാധി കേന്ദ്രം മെഡിക്കൽ ഡ യറക്ടർ ഡോ. മുന അൽ മസ്ലമാനി. കോവിഡ് -19 മുക്തരായ 24 പേർ ഇതുവരെ പ്ലാസ്മ ദാനം ചെയ്തു. നി ലവിൽ 14 പേർ പ്ലാസ്മ ചികിത്സക്ക് വിധേയമാകുന്നുണ്ട്. രോഗമുക്തി നേടിയവരിൽ നിന്നു ശേഖ രിക്കുന്ന രക്തത്തിലെ പ്ലാസ്മ കോവിഡ് രോഗികൾക്ക് നൽകുന്ന ചികിത്സയാണിത്.
പ്ലാസ്മയിൽ അടങ്ങിയിരിക്കുന്ന ആൻറിബോഡികൾ നിലവിൽ കോവിഡ് -19 ചികിത്സയിലുള്ളവർക്ക് നൽകുകയും അതുവഴി അവരുടെ പ്രതിരോധശേഷി വർധിക്കുകയും രോഗമുക്തമാകുകയും ചെയ്യുന്നു. പ്ലാസ്മ ചികിത്സ നേരത്തേ തന്നെ ഖത്തറിൽ ഉപയോഗിച്ചിട്ടുണ്ട്. സാർസ്, മിഡിലീസ്റ്റ് സിൻേഡ്രാം, എച്ച്1 എൻ1 തുടങ്ങിയ രോഗങ്ങൾക്ക് ഈ ചികിത്സ നേരത്തേതന്നെ ഉപയോഗിച്ചിരുന്നു. കോവിഡ് പ്രതിരോധത്തിൽ വളരെ നിർണായക ചികിത്സാ രീതിയാണിത്. നിലവിൽ കോവിഡ് -19 ചികിത്സക്കായി നൽകുന്ന മരുന്നുകൾ ക്ലിനിക്കൽ ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയല്ല. മറിച്ച്, ലോകത്തുടനീളമുള്ള മെഡിക്കൽ സംഘങ്ങൾ നടത്തിയ പൊതുനിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ്.
പ്ലാസ്മ ചികിത്സയിൽ ഖത്തറിലെ ഫലങ്ങൾ ചൈനയിലെ വുഹാനിലേതിന് സമാനമാണ്. അവസാന ആഴ്ചയിൽ പ്ലാസ്മ ചികിത്സക്ക് വിധേയമായ രോഗികളിലെ ഓക്സിജെൻറ അളവ് മെച്ചപ്പെടുത്തുന്നതിന് ചികിത്സ സഹായിച്ചു. കൂടാതെ പ്രതിരോധ ശേഷി നിലനിർത്തുന്ന ലിംഫോസൈറ്റുകളുടെ പ്രവർത്തനക്ഷമത ഇതുമൂലം വർധിച്ചുവെന്നും നെഞ്ച് എക്സ്റേ മെച്ചപ്പെട്ടുവെന്നും ഡോ. അൽ മസ്ലമാനി വ്യക്തമാക്കി. അധികപേരും വീടുകളിൽ സമ്പർക്ക വിലക്കിലായിരുന്നിട്ടും സാമൂഹിക അകലം പാലിച്ചിട്ടും രാജ്യത്തെ പോസിറ്റിവ് കേസുകളിൽ വർധനവുണ്ടായിരിക്കുകയാണ്.
വൈറസ് വ്യാപനം പാരമ്യത്തിലെത്തിയിട്ടുണ്ട്. ഏപ്രിൽ അവസാനം വരെയോ മേയ് ആദ്യം വരെയോ ഈ സാഹചര്യം തുടരാം. നിലവിലെ സാഹചര്യത്തിൽ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ കൃത്യമായി പ്രവചിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു. വൈറസ് വ്യാപനം ഉന്നതിയിലെത്തിയതിന് ശേഷം രോഗമുക്തി പ്രാപിക്കുന്നവരുടെ എണ്ണം അധികരാജ്യങ്ങളിലും വർധിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.