ദോഹ: കോവിഡ് കാലത്തും ആരും തനിച്ചല്ലെന്ന് ഓർമപ്പെടുത്തി ഖത്തർ ഫിലാർമോണിക് ഓർക്ക സ്ട്ര (ക്യു.പി.ഒ) അംഗങ്ങൾ എല്ലാ വെള്ളിയാഴ്ചകളിലും തങ്ങളുടെ വീടുകളുടെ മട്ടുപ്പാവുക ൾ സംഗീതസാന്ദ്രമാക്കും. എല്ലാ വെള്ളിയാഴ്ചയും രാത്രി എട്ട് മണിക്കാണ് പരിപാടി. ഓരോ അംഗ ങ്ങളും െവവ്വേെറയാണ് പരിപാടി നടത്തുക. ഓൺലൈനിലൂടെ എല്ലാവർക്കും പങ്കെടുക്കാം, ആസ് വദിക്കാം.
കഴിഞ്ഞ ആഴ്ച നടത്തിയ മട്ടുപ്പാവ് സംഗീതപരിപാടി വൻ വിജയമായതിനെ തുടർന്നാണ് പരിപാടിയുമായി മുന്നോട്ടുപോകുന്നത്.
സമൂഹമാധ്യമങ്ങൾ വഴി നിരവധി പേരാണ് സ്റ്റേഹോം സിംഫണിക്ക് പിന്തുണയുമായെത്തിയിരിക്കുന്നത്. റമദാൻ ആരംഭിക്കുന്നതോടെ പരിപാടി താൽക്കാലികമായി നിർത്തിവെക്കുമെന്നും ക്യു.പി.ഒ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.ക്യു.പി.ഒക്ക് കീഴിലുള്ള 96 സംഗീതജ്ഞരാണ് ഏപ്രിൽ മൂന്നിന് തങ്ങളുടെ മട്ടുപ്പാവുകളിലിരുന്ന് സംഗീത, വാദ്യോപകരണങ്ങളുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നത്. ബിഥോവെൻറ നയൻത് സിംഫണിയിൽപെട്ട ഓഡ് ടു ജോയ് എന്ന ഭാഗമാണ് കഴിഞ്ഞ ആഴ്ച വായിച്ചത്.
ക്യു.പി.ഒ സംഗീതജ്ഞരോടൊപ്പം ഖത്തർ മ്യൂസിക് അക്കാദമി വിദ്യാർഥികളും അധ്യാപകരും ജനങ്ങളും പരിപാടിക്ക് പിന്തുണയുമായെത്തുകയും ഒപ്പം വായിക്കുകയും ചെയ്തു. കോവിഡ്-19 കാലത്തും ജനങ്ങൾക്കിടയിൽ ഐക്യം വിളംബരം ചെയ്തും ആരും ഒറ്റക്കല്ല എന്ന് പ്രഖ്യാപിച്ചുമാണ് ഖത്തർ ഫിലാർമോണിക് ഓർക്കസ്ട്ര വ്യത്യസ്തമായ പരിപാടിയുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.