??????? ??????? ??????? ??? ??? ?????? ?? ?????? ??????? ???????? ????????????????

ആശങ്ക വേണ്ട: അവശ്യ സാധനങ്ങളുടെ ശേഖരമുണ്ടെന്ന്​ വാണിജ്യ മന്ത്രി

ദോഹ: ചുരുങ്ങിയത് ഒരു വർഷത്തിന് മുകളിലേക്കുള്ള അവശ്യ സാധനങ്ങൾ ഖത്തറി​െൻറ കൈവശം കരുതലായുണ്ടെന്ന് വാണിജ്യ വ്യ വസായ മന്ത്രി അലി ബിൻ അഹ്മദ് അൽ കുവാരി വ്യക്തമാക്കി. ഭക്ഷ്യ ഇറക്കുമതിയുമായി ബന്ധപ്പെട്ട സർക്കാറി​െൻറ നയങ്ങളില ും നടപടിക്രമങ്ങളിലും ഒരു മാറ്റവുമില്ലെന്നും പഴയത് പോലെ തുടരുന്നുണ്ടെന്നും ആശങ്ക വേണ്ടെന്നും മന്ത്രി അലി അൽ കുവാരി കൂട്ടിച്ചേർത്തു. അവശ്യ സാധനങ്ങളുടെ ലഭ്യതയുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രധാന സൂപ്പർമാർക്കറ്റുകളിലും മറ്റു സംഭരണ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനക്കിടെയാണ് മന്ത്രിയുടെ പ്രസ്​താവന. ഉപഭോക്താക്കൾക്കുള്ള എല്ലാ അവശ്യ വസ്​തുക്കളും നിലവിൽ ലഭ്യമാണ്​. രാജ്യത്തേക്കുള്ള ഭക്ഷ്യോൽപന്ന ഇറക്കുമതി തടസ്സമില്ലാതെ തുടരുകയാണ്​. വിപണികളിൽ സ്​ഥിരത നിലനിർത്തുന്നതിൽ റീട്ടെയിൽ സ്​ ഥാപനങ്ങളുടെ പങ്ക് വലുതാണ്​.


അവശ്യവസ്​തുക്കളുടെ ലഭ്യതക്കുറവ് സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്​. ഭക്ഷ്യ, ഉപഭോക്തൃ ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നത് ലക്ഷ്യം വെച്ച് മന്ത്രാലയം എല്ലാ ഔട്ട്​ലറ്റുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്​. ഇറക്കുമതി തടസ്സമില്ലാതെ തുടരുന്നത് ഉറപ്പുവരുത്താൻ വിതരണക്കാരുമായി മന്ത്രാലയം സഹകരണം ശക്തമാക്കിയിട്ടുണ്ട്​. കോവിഡ്–19 സാഹചര്യം മുതലെടുത്ത് ഏതെങ്കിലും സ്​ഥാപനങ്ങൾ കൃത്രിമത്വം കാട്ടാൻ ശ്രമിച്ചാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും സ്​ഥാപനം അടച്ചുപൂട്ടുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.