ദോഹ: ശീതീകരണ സംവിധാനവുമായി ബന്ധെപ്പട്ട ഡിസ്ട്രിക്ട് കൂളിംഗ് നിയന്ത്രണ–ഉൽപാദന രംഗത്ത് ഗൾഫ് മേഖലയിൽ ഖത്തർ ഒരുപടി മുന്നിൽ. നിലവിൽ ദശലക്ഷം ടൺ ഓഫ് റെഫ്രിജറേഷൻ (ടി.ആർ) ക്ഷമതയുള്ള ഖത്തർ ഡിസ്ട്രിക്ട് കൂളിംഗ് പ്രാദേശിക വിപണ ിയിലെ എയർകണ്ടീഷനിംഗ് ആവശ്യകതയുടെ 17 ശതമാനത്തെ പ്രതിനിധീകരിക്കുന്നുണ്ട്.2022 ലോകകപ്പിനുള്ള മിക്ക സ്റ്റേഡിയങ്ങ ളും ഡിസ്ട്രിക്ട് കൂളിംഗ് സംവിധാനമുപയോഗിച്ചാണ് പ്രവർത്തിക്കുക. എല്ലാ സ്റ്റേഡിയങ്ങളിലേക്കും മറ്റു കേന്ദ്രങ്ങളിലേക്കും ഏറ്റവും മികച്ച ശീതീകരണ സംവിധാനമൊരുക്കുന്നതിന് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും കഹ്റമ ഡിസ്്ട്രിക്ട് സർവീസ് വകുപ്പ് മാനേജർ ഇബ്റാഹിം മുഹമ്മദ് എ അൽ സാദ പറഞ്ഞു.ഊർജക്ഷമതയുള്ള ശീതീകരണ സംവിധാനം സ്റ്റേഡിയങ്ങൾക്കുള്ളിലെ അന്തരീക്ഷ താപനില കുറച്ചു കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിക്കും. താരങ്ങൾക്കും സന്ദർശകർക്കും കാണികൾക്കും മാച്ചുകൾ ആസ്വദിച്ച് വീക്ഷിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിൽ നിലവിൽ 39 ഡിസ്്ട്രിക്ട് കൂളിംഗ് പ്ലാൻറുകളാണ് പ്രവർത്തിക്കുന്നത്. വെസ്റ്റ്ബേ ഖത്തർ കൂൾ പ്ലാൻറ് (107000 ടി. ആർ) ലുസൈൽ സിറ്റി മറാഫെക് (33000 ടി.ആർ) ഖത്തർ ഫൗണ്ടേഷൻ സെൻട്രൽ പ്ലാൻറ് (142000 ടി.ആർ) എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. കൂടാതെ സ്വകാര്യ മേഖലയിൽ നിരവധി പ്ലാൻറുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അൽ സാദ വിശദീകരിച്ചു. 28 ഡിസ്ട്രിക്ട് കൂളിംഗ് പ്ലാൻറുകൾ നിർമ്മാണത്തിലിരിക്കുകയാണ്.
ഉടൻ തന്നെ പ്ലാൻറുകളുടെ പ്രവർത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തെ വൈദ്യുതിയുടെ 60 മുതൽ 70 ശതമാനവും സാധാരണ ശീതീകരണ സംവിധാനങ്ങൾക്ക് ചെലവാകുന്നുവെങ്കിൽ ഡിസ്ട്രിക്ട് കൂളിംഗിന് ആവശ്യമായി വരുന്നത് പരമാവധി 40 ശതമാനം വൈദ്യുതിയാണ്. കാർബൺ പുറന്തുള്ളുന്നതിലും ഡിസ്ട്രിക്ട് കൂളിംഗ് സംവിധാനം വളരെ പിറകിലാണ്. കൃത്യമായി ഉപയോഗപ്പെടുത്തുകയാണെങ്കിൽ സാമ്പത്തിക, പാരിസ്ഥിതിക, സാമുഹിക പ്രശ്നങ്ങൾക്ക് ഡിസ്ട്രിക്ട് കൂളിംഗ് സംവിധാനത്തിലൂടെ പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നും 2030ഓടെ 1.6 ദശലക്ഷം ടി.ആർ ആണ് ലക്ഷ്യം വെക്കുന്നതെന്നും ഇത് യാഥാർഥ്യമാകുന്നതോടെ പ്രതിവർഷം സർക്കാറിന് 100 കോടി റിയാലിെൻറ ലാഭമാണ് ലഭിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സെൻട്രൽ കൂളിംഗ് പ്ലാൻറിൽ നിന്നും ഒന്നിലധികം കെട്ടിടങ്ങളിലേക്ക് വാട്ടർ പൈപ്പിംഗ് ശൃംഖല വഴി ശീതീകരിച്ച ജലമെത്തിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. നിലവിൽ 20 ഡിസ്ട്രിക്ട് കൂളിംഗ് പ്ലാൻറുകൾ പുനചംക്രമണം ചെയ്ത ജലമുപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. കാർബൺ പുറന്തള്ളുന്നത് കുറക്കുന്നതിലും ശബ്ദമലിനീകരണം കുറക്കുന്നതിലും ഇത് വലിയ പങ്ക് വഹിക്കുന്നുണ്ട്. പ്ലാൻറ് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ ജലദൗർലഭ്യം നേരിടും എന്നത് ഡി. സി നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. കൂടാതെ പ്ലാൻറുകളിൽ നിന്നുള്ള മലിനജലം പുറത്തേക്കൊഴുക്കി കളയുന്നതിനുള്ള പ്രയാസങ്ങളും ഇതിെൻറ മുന്നോട്ടുള്ള പോക്കിൽ വെല്ലുവിളിയായി അവശേഷിക്കുകയാണ്. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിന് ഇതിെൻറ സഹകാരികളുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.