???? ?????? ????? ?? ?????? ?????? ???????? ?????? ??? ???? ????????????? ????? ???????????????? ??????

ഫാലിഹ് ബിൻ നാസർ ഇൻറർസെക്ഷനിൽ ഇന്നുമുതൽ ഭാഗിക ഗതാഗത നിയന്ത്രണം

ദോഹ: സൽവാ റോഡിൽ സബാഹ് അൽ അഹ്മദ് ഇടനാഴി വഴിയുള്ള ഫാലിഹ് ബിൻ നാസർ ഇൻറർസെക്ഷനിൽ രണ്ട് മാസത്തേക്ക് ഭാഗിക ഗതാഗത ന ിയന്ത്രണം ഞായറാഴ്ച മുതൽ നടപ്പാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ അറിയിച്ചു. ഇതി​െൻറ ഭാഗമായി അൽ വഅബിൽ നി ന്നും തിരിച്ചുമുള്ള ഗതാഗതം പൂർണമായും നിർത്തലാക്കും. അതേസമയം, അൽ വഅബിൽ നിന്നും സൽവാ റോഡിലേക്കുള്ള ഫ്രീ റൈറ്റ്, സൽവാ റോഡിൽ നിന്നും ഹാലൂൽ ഇൻറർസെക്ഷനിലേക്കുള്ള ഫ്രീ റൈറ്റ്, യൂ–ടേണുകൾ എന്നിവ ഗതാഗതത്തിനായി തുറന്നുകൊടുക്കും.

സബാഹ് അൽ അഹ്മദ് ഇടനാഴി പദ്ധതിയുടെ ഭാഗമായുള്ള തൂക്കുപാലം നിർമാണവുമായി ബന്ധപ്പെട്ടാണ് ഗതാഗത നിയന്ത്രണം. രണ്ട് മാസം നീണ്ടുനിൽക്കുന്ന ഗതാഗത നിയന്ത്രണ കാലയളവിൽ ഗതാഗത വകുപ്പുമായി സഹകരിച്ച് വാഹനങ്ങൾ സമാന്തര പാതകൾ ഉപയോഗപ്പെടുത്തണമെന്ന് അശ്ഗാൽ നിർദേശിച്ചു. ഹാലൂൽ ഇൻറർസെക്ഷനിൽ നിന്നും അൽ വഅബിലേക്കുള്ളവർ ഇബിൻ ജമാ സ്​ട്രീറ്റിലേക്ക് തിരിഞ്ഞ് സൽവാ റോഡിലെത്തണം. പിന്നീട് അൽ അസീരി ഇൻറർചെയ്ഞ്ചിലേക്ക് യൂടേൺ എടുത്ത് അൽ വഅബിലേക്കെത്തുന്ന അഹ്മദ് ബിൻ തൈമിയ സ്​ട്രീറ്റിലേക്ക് തിരിയണം.

അൽ വഅബിൽ നിന്നും ദോഹയിലേക്കുള്ളവർ അഹ്മദ് ബിൻ തൈമിയ സ്​ട്രീറ്റിൽ നിന്ന് തിരിഞ്ഞ് സൽവാ റോഡിലെത്തുകയും അവിടെനിന്ന് യൂടേൺ എടുത്ത് ഫാലിഹ് ബിൻ നാസർ ഇൻർസെക്ഷനിലൂടെ ഉദ്ദേശിച്ച സ്​ഥലത്തേക്ക് തിരിയുകയും വേണം. ഗതാഗത നിയന്ത്രണത്തി​െൻറ ഭാഗമായി പദ്ധതി പ്രദേശത്ത് ആവശ്യമായ അടയാളങ്ങളും നിർദേശങ്ങളും അശ്ഗാൽ സ്​ഥാപിക്കും. റോഡ് യാത്രക്കാർ വേഗത കുറച്ച് സുരക്ഷക്ക് മുൻഗണന നൽകി വാഹനമോടിക്കണമെന്ന് അശ്ഗാൽ അറിയിച്ചു.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.