ദോഹ: ഇൻഡസ്ട്രിയൽ ഏരിയയിലെ സീവേജ് ട്രീറ്റ്മെൻറ് വർക്സ് ഡിസൈൻ ആൻഡ് ബിൽഡ് െപ്രാജക്ടിൽ പൊതുമരാമത്ത് വകുപ്പ ് അശ്ഗാൽ പിന്നിട്ടത് ഒരു ദശലക്ഷത്തിലധികം അപകട രഹിത തൊഴിൽ മണിക്കൂറുകൾ. നേട്ടത്തിൽ അശ്ഗാൽ ൈഡ്രനേജ് നെറ്റ്വർക ്ക് െപ്രാജക്ട് വകുപ്പ് മാനേജർ എഞ്ചി. ഖാലിദ് സൈഫ് അൽ ഖയാറീൻ പദ്ധതി കരാറുകാരായ എൽ ആൻഡ് ടി ലിമിറ്റഡിനെ ആദരിച്ചു.
െപ്രാജക്ട് കോൺട്രാക്ടർമാരുമായുള്ള അശ്ഗാലിെൻറ സഹകരണത്തെയാണ് നേട്ടം ഉയർത്തിക്കാണിക്കുന്നതെന്നും അശ്ഗാലിനെ സംബന്ധിച്ച് വളരെ പ്രധാന നേട്ടമാണിതെന്നും എല്ലാ പദ്ധതികളിലെയും പ്രധാന ഘടകമാണ് സുരക്ഷാ ക്രമീകരണങ്ങളെന്നും അൽ ഖയാറീൻ വ്യക്തമാക്കി. ഇൻഡസ്ട്രിയൽ ഏരിയ സീവേജ് പദ്ധതിയുടെ മൂന്നാം ഘട്ട വിപുലീകരണ പദ്ധതിക്ക് 2018 നവംബറിലാണ് അശ്ഗാൽ തുടക്കം കുറിച്ചത്.
2021ൽ പൂർത്തിയാകുന്ന പദ്ധതിയുടെ 41 ശതമാനം നിർമാണ പ്രവൃത്തികൾ ഇതുവരെ പൂർത്തിയായിട്ടുണ്ട്. ദോഹ ഇൻഡസ്ട്രിയൽ ഏരിയയുടെ രണ്ട് കിലോമീറ്റർ അകലെയായി തെക്ക് പടിഞ്ഞാറ് ഭാഗത്താണ് പദ്ധതി പ്രദേശം. പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ 2017ലാണ് അശ്ഗാൽ പൂർത്തിയാക്കിയത്. നിലവിലെ പദ്ധതി പൂർത്തിയാകുന്നതോടെ ഇൻഡസ്ട്രിയൽ ഏരിയ സീവേജ് ട്രീറ്റ്മെൻറ് പദ്ധതിയുടെ ക്ഷമത ദിനം പ്രതി 90000 ഘനമീറ്ററായി വർധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.