??.??.?? ?????????? ????? ????????????? ??????? ????? ?????????? ??????? ?????????? ??????? ??? ????? ???? ????? ????????????????

ജി.സി.സി സാമ്പത്തിക സഹകരണ കമ്മിറ്റി യോഗത്തിൽ ഖത്തർ

ദോഹ: കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ചേര്‍ന്ന ജി .സി. സി സാമ്പത്തിക സഹകരണ കമ്മിറ്റിയുടെ അസാധാരണ ഓൺലൈൻ യോഗത്ത ില്‍ ഖത്തര്‍ സാമ്പത്തിക മന്ത്രി അലി ശരീഫ് അല്‍ ഇമാദി പങ്കെടുത്തു. സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താന്‍ സ്വകാ ര്യ മേഖലയുടെ വളര്‍ച്ച ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
പകര്‍ച്ചവ്യാധി നേരിട്ട് ബാധിച്ച ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ പിന്തുണക്കേണ്ടതിൻെറ ആവശ്യകത യോഗം ചര്‍ച്ച ചെയ്തു. കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടാകാവുന്ന പ്രതിസന്ധികളെ പരമാവധി കുറക്കുന്നത്​ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.മേഖലയിലെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്താനാണ് സാമ്പത്തിക മന്ത്രാലയങ്ങളുടെ യോഗം ലക്ഷ്യമിട്ടത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ സാമ്പത്തിക വളര്‍ച്ച നേടാന്‍ സ്വകാര്യ മേഖലയുടെ മുന്നോട്ടു വരവിന് വലിയ പ്രാധാന്യമുണ്ടെന്നും അതിനുള്ള നടപടികള്‍ വേണമെന്നും യോഗം വിലയിരുത്തി. കോവിഡ് പകര്‍ച്ചവ്യാധി തടയാന്‍ ജി.സി.സി രാജ്യങ്ങള്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികളെ കുറിച്ചും മന്ത്രിമാര്‍ വിശദീകരിച്ചു. കോവിഡ് പടരാതിരിക്കാന്‍ അംഗരാജ്യങ്ങള്‍ സ്വീകരിക്കുന്ന നടപടികളെ യോഗം പ്രശംസിച്ചു. വളര്‍ച്ചയ്ക്കും വികസനത്തിനുമുള്ള തങ്ങളുടെ പ്രതിബദ്ധത എടുത്തുപറഞ്ഞ യോഗം പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥയ്ക്കുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ തടയാന്‍ സുസ്ഥിര വളര്‍ച്ച നേടണമെന്നും ആവര്‍ത്തിച്ചു.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.