ദോഹ: നിങ്ങൾ പ്രമേഹരോഗിയാണോ? എങ്കിൽ കോവിഡ് -19നെതിരെ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീ കരിക്കണം. ഖത്തര്‍ മെറ്റബോളിക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ഹമദ് മെഡിക്കല്‍ കോര്‍ പറേഷന് ഇേൻറണല്‍ മെഡിസിന് ചെയര്‍മാനുമായ പ്രഫ. അബ്ദുല്‍ ബാദി അബു സംറ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകുന്നു. എന്നാല്‍ പരിഭ്രാന്തിപ്പെടേണ്ട ആവശ്യമില്ല. പ്രമേഹം ഉള്‍പ്പെടെ വിട്ടുമാറാത്ത അസുഖങ്ങളുള്ളവര്‍ക്ക് ആരോഗ്യമുള്ളവരേക്കാള്‍ കുറഞ്ഞ പ്രതിരോധം മാത്രമേ ഉണ്ടാകൂ. അതുകൊണ്ടുതന്നെ മികച്ച വ്യക്തിശുചിത്വം പാലിക്കുകയും ഭക്ഷണം, ഗ്ലാസുകള്‍, തൂവാലകള്‍ തുടങ്ങിയവ പങ്കുവെക്കാതെയും കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. രോഗലക്ഷണങ്ങളുള്ള ആരുമായും ബന്ധപ്പെടരുത്.
എന്തെങ്കിലും അസുഖം തോന്നുകയാണെങ്കില്‍ ഉടന്‍ ചികിത്സ തേടണം. കോവിഡ് -19 ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് വായുവിലെ തുള്ളികളിലൂടെയാണ് പകരുന്നത്. അസുഖമുള്ളയാളുടെ ശ്വാസോച്ഛ്വാസം, ചുമ, സംസാരം തുടങ്ങിയവയിലൂടെയാണ് രോഗം വായുവിലെത്തുന്നത്. അസുഖ ബാധിതനായ വ്യക്തിയുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നതിലൂടെയും പ്രതലങ്ങള്‍ സ്പര്‍ശിക്കുന്നതിലൂടെയും വായിലോ മൂക്കിലോ സ്പര്‍ശിക്കുന്നതിലൂടെയും രോഗം പടരാന്‍ സാധ്യതയുണ്ട്. കോവിഡ് -19ല്‍നിന്നുള്ള സുരക്ഷിതത്വത്തിന് ഏറ്റവും മികച്ച സുരക്ഷ കൈകള്‍ വൃത്തിയായി സൂക്ഷിക്കുന്നതും സാമൂഹികമായ ചേര്ന്നുനില്ക്കല് ഒഴിവാക്കലുമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ നൽകുന്ന നിർദേശങ്ങള്‍ പ്രമേഹരോഗികള്‍ കൃത്യമായി പാലിക്കണം. തങ്ങള്‍ കഴിക്കുന്ന മരുന്നുകളെയും അവയുടെ വിവരങ്ങളും എഴുതി സൂക്ഷിക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. മരുന്നുള്‍പ്പെടെയുള്ളവ ഏതാനും ആഴ്ചകളിലേക്ക് കൈവശമുണ്ടെന്ന് ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.