ദോഹ: ഒരു ദിവസത്തിനുള്ളിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വൻതോതിൽ കൂടിയതോടെ അധി കൃതർ പ്രതിരോധ നടപടികൾ ശക്തമാക്കി. കോവിഡ് രോഗമില്ലെന്നു തെളിഞ്ഞതോടെ കരുതൽ വാ സത്തിലായിരുന്ന 121 സ്വദേശി പൗരന്മാരെ ആരോഗ്യമന്ത്രാലയം വിട്ടയച്ചു. ഇറാനിൽനിന്ന് തി രിച്ചെത്തിച്ച് ദിവസങ്ങളായി ദോഹയിലെ ഒരു ഹോട്ടലിൽ കരുതൽ വാസത്തിലായിരുന്നു ഇവർ. ബു ധനാഴ്ച അവസാന പരിശോധന ഫലവും നെഗറ്റിവ് ആയതോടെയാണ് വ്യാഴാഴ്ച രാവിലെ വീടുകളിലേക്ക് വിട്ടത്. ഇവരോട് മുൻകരുതൽ എന്ന നിലയിൽ ഒരാഴ്ച സ്വന്തമായി ക്വാറൈൻറനിൽ കഴിയണമെന്ന് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. നിലവിൽ ആകെ രോഗബാധിതർ 262 ആണ്.
എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും പ്രതിരോധനടപടികൾ ശക്തമാണെന്നും അധികൃതർ അറിയിച്ചു. ഇവർ സാംക്രമിക രോഗചികിത്സാ കേന്ദ്രത്തിലാണ്. കഴിഞ്ഞദിവസം 238 പ്രവാസികൾക്കുകൂടി രോഗബാധ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച രോഗബാധ സ്ഥിരീകരിച്ച മൂന്ന് പ്രവാസികളുമായി സമ്പർക്കം പുലർത്തിയവർക്കാണ് പുതുതായി ബുധനാഴ്ച രോഗബാധയുണ്ടായത്. ഇവരെല്ലാം ഒരേ താമസസ്ഥലത്ത് കഴിഞ്ഞവരാണ്. ഒറ്റദിവസത്തിനുള്ളിൽ രോഗബാധിതർ അതും പ്രവാസികൾ ഇത്രയധികം കൂടിയത് കനത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇൻഡസ്ട്രിയൽ ഏരിയ പോലുള്ള ചിലയിടങ്ങളിലേക്ക് പോവരുതെന്ന് ടാക്സി ഡ്രൈവർമാർക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
എല്ലാ ജീവനക്കാരും വീടുകളിൽനിന്ന് ജോലി ചെയ്യണമെന്ന് ഖത്തർ ഫൗണ്ടേഷൻ നിർദേശം നൽകി. കോവിഡ് രോഗത്തിെൻറ പശ്ചാത്തലത്തിൽ ഖത്തർ ഫൗണ്ടേഷന് കീഴിലുള്ള എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ഖത്തർ നാഷനൽ ലൈബ്രറിയിൽ പൊതുജനങ്ങൾക്ക് പ്രവേശനം റദ്ദാക്കിയിട്ടുണ്ട്. ഖത്തർ ഫൗണ്ടേഷന് കീഴിലുള്ള ഓക്സിജൻ പാർക്കും അൽശഖബ് കുതിരാലയവും പൂട്ടിയിട്ടുണ്ട്. ഇനിയൊരറിയിപ്പ് കിട്ടും വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ എല്ലാ ചർച്ചുകളും പൂർണമായി അടച്ചിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തിലാണ് ഇതെന്ന് ബന്ധെപ്പട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.