ദോഹ: വ്യാപാരവും വ്യവസായവും ആരംഭിക്കാനും വികസിപ്പിക്കാനും മേഖലയില്‍ ഏറ്റവും അനുയ ോജ്യമായ രാജ്യമാണ് ഖത്തറെന്ന് റിപ്പോര്‍ട്ട്. ഗ്ലോബല്‍ എൻറര്‍പ്രണര്‍ഷിപ്പ് മോണിറ്ററിെൻറ നേതൃത്വത്തില്‍ തയ്യാറാക്കിയ നാഷനല്‍ എൻറര്‍പ്രണര്‍ഷിപ്പ് കോണ്ടെക്സ്റ്റ് ഇന്‍ഡക്സിലാണ് ഗള്‍ഫ് മേഖലയിലെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ രാജ്യമായി ഖത്തറിനെ വിശേഷിപ്പിക്കുന്നത്. ആഗോള റാങ്കിംഗില്‍ 2019-20 വര്‍ഷത്തില്‍ മൂന്നാം സ്ഥാനമാണ് ഖത്തറിനുള്ളത്. യു.എസ്, ചൈന, ജപ്പാന്, യു.കെ, ജര്‍മനി തുടങ്ങിയ ആഗോള സമ്പദ്ഘടനകളെല്ലാം ഖത്തറിന് പിന്നിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. പഠനത്തില്‍ ഉള്‍പ്പെട്ട 54 രാജ്യങ്ങളില്‍ സ്വിറ്റ്സര്ലൻറിനാണ് വ്യവസായ സൗഹൃദ രാജ്യപ്പട്ടികയില് ഒന്നാം സ്ഥാനമുള്ളത്.
നെതര്ലാൻറ്സാണ് രണ്ടാം സ്ഥാനത്ത്. മികച്ച സംരംഭകത്വ താത്പര്യവും അത് നടപ്പാക്കാനുള്ള പിന്തുണയുമുള്ള ശക്തമായ വ്യവസ്ഥകളാണ് ഖത്തറിെൻറ മികവിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സംരംഭങ്ങളുടെ വളര്‍ച്ചക്കും സുസ്ഥിര വികസന പരിസ്ഥിതിക്കും രാജ്യം നല്കുന്ന പ്രാധാന്യമാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഖത്തറിന് ശക്തമായ സ്ഥാനം നേടിക്കൊടുക്കുന്നതില്‍ പങ്കുവഹിച്ചത്. സംരംഭക മേഖലയിലെ മികവിന് ആദ്യമായല്ല ഖത്തറിനെ തേടി അംഗീകാരങ്ങള്‍ എത്തുന്നത്. എളുപ്പത്തില്‍ ബിസിനസ് ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം ലോകബാങ്ക് തെരഞ്ഞെടുത്ത ഏറ്റവും മികച്ച 20 രാജ്യങ്ങളിലൊന്ന് ഖത്തറായിരുന്നു.
റിപ്പോര്‍ട്ട് പ്രകാരം സംരംഭങ്ങള്‍ക്ക് വലിയ പിന്തുണ നൽകുന്നതില് മികച്ച ആസൂത്രണത്തോടെയുള്ള അടിസ്ഥാന സൗകര്യവികസനങ്ങളാണ് ഏറ്റവും വലിയ രീതിയില്‍ പരിഗണിക്കപ്പെടുക. സംരംഭകത്വത്തെ കുറിച്ച് സ്കൂള്‍ തലത്തില്‍ പഠിപ്പിക്കുക മാത്രം ചെയ്യുന്നതാണ് ലോകാടിസ്ഥാനത്തില്‍ ഏറ്റവും ശക്തികുറഞ്ഞഘടകമായി പരിഗണിക്കുന്നത്. പട്ടികയിലെ ആദ്യ പത്തില്‍ ഇടം പിടിച്ചതില്‍ നാല് രാജ്യങ്ങള്‍ യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവയും മറ്റൊരു നാലെണ്ണം ഏഷ്യ പസഫിക്ക് മേഖലയില്‍ നിന്നുള്ളവയുമാണ്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക രാജ്യങ്ങളില്‍ നിന്നും രണ്ടെണ്ണം മാത്രമാണ് ആദ്യ പത്തില്‍ ഇടംപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.