????????????? ????????????, ????????????????? ??????????????

സ്വ​ര്‍ണം പൊ​ടി​യാ​ക്കി ക​ട​ത്താ​ൻ ശ്ര​മം; 15 ഏ​ഷ്യ​ക്കാ​ർ പി​ടി​യി​ൽ

ദോ​ഹ: രാ​ജ്യ​ത്തി​നു പു​റ​ത്തേ​ക്ക് അ​ന​ധി​കൃ​ത​മാ​യി സ്വ​ര്‍ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 15 പേ​രെ നോ​ര്‍ത്ത് സെ​ക്യൂ​രി​റ്റി വി​ഭാ​ഗം അ​റ​സ്​​റ്റ്​ ചെ​യ്തു. ഏ​ഷ്യ​ന്‍ രാ​ജ്യ​ത്തു​നി​ന്നു​ള്ള​വ​രാ​ണ് പ്ര​തി​ക​ളെ​ല്ലാ​വ​രും. സ്വ​ര്‍ണം പൊ​ടി രൂ​പ​ത്തി​ലാ​ക്കി​യാ​ണ് ഖ​ത്ത​റി​ന് പു​റ​ത്തേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡു​ക​ളി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ആ​വ​ശ്യ​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ര്‍ത്തീ​ക​രി​ച്ച​തി​ന് ശേ​ഷ​മാ​ണ് അ​റ​സ്​​റ്റ്. സ്വ​ര്‍ണം പൊ​ടി​യാ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും സ്വ​ര്‍ണ നാ​ണ​യ​ങ്ങ​ളും പ​ണ​വും ഉ​ള്‍പ്പെ​ടെ അ​ധി​കൃ​ത​ര്‍ ഇ​വ​രി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. ക്രി​മി​ന​ല്‍ ന​ട​പ​ടി​ക​ള്‍ ഒ​ഴി​വാ​ക്കാ​ൻ സു​ര​ക്ഷ ഏ​ജ​ന്‍സി​ക​ളു​മാ​യി ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.