ദോഹ: ഖത്തരി കലാകാരന് അഹമ്മദ് നൂഹിെൻറ പുതിയ ചിത്രങ്ങളുടെ പ്രദര്‍ശനം ‘സ്വപ്നങ്ങളു ടെ തുടക്കം’കതാറ ആര്‍ട്ട് സെൻററില്‍ തുടങ്ങി. 2017 മുതല്‍ 2019 വരെ വ്യത്യസ്ത മാധ്യമങ്ങളിലായ ി വരച്ച 47 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. കതാറ കൾചറല്‍ വില്ലേജ് ഫൗണ്ടേഷന് ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടര്‍ സെയ്ഫ് സഅദ് അല്‍ ദോസരി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.വൈവിധ്യ രീതികളിലുള്ള സങ്കീര്‍ണ കലാരൂപങ്ങളാണ് നൂഹ് ചിത്രങ്ങള്‍ക്കായി കണ്ടെത്തിയിട്ടുള്ളത്. വാക്കുകളും ചിത്രങ്ങളും തമ്മില്‍ മനോഹരമായി ബന്ധിപ്പിക്കുന്നതാണ് ഓരോ ചിത്രവും. പ്രദര്ശനോദ്ഘാടനത്തില് പങ്കെടുത്ത സമകാലിക ചിത്രകാരന്മാര് നൂഹിെൻറ ചിത്രങ്ങളെ പ്രശംസിച്ചു. പാരിസില്‍ ചെലവഴിച്ച് ചിത്രകലയില്‍ മുഴുകിയതിെൻറ ഗുണപരമായ വശങ്ങളും പുരോഗമനവും നൂഹിെൻറ ചിത്രങ്ങളില്‍ തെളിഞ്ഞുകാണാമെന്ന് വിഷ്വല്‍ ആര്‍ട്സ് സെൻറര്‍ ഡയറക്ടറും പ്രസിദ്ധ കലാകാരനുമായ സല്മാന് അല്‍ മാലിക് പറഞ്ഞു.
നൂഹിെൻറ പ്രഫഷനലിസവും പരിചയവും സൃഷ്ടികളിൽ കാണുന്നതായി ഇറാഖി ശില്പി അഹമ്മദ് അല്‍ ബഹറാനി പറഞ്ഞു. കലയില്‍ തെൻറ സമര്‍പ്പണം പൂര്‍ണമായി വിനിയോഗിച്ചതാണ് അഹമ്മദ് നൂഹിെൻറ വിജയമെന്ന് ഖത്തരി കലാകാരന് ഫറാജ് ദഹാം പറഞ്ഞു. വ്യത്യസ്ത കലാരീതികളെയും ശൈലികളെയും കോര്‍ത്തിണക്കി പാശ്ചാത്യവും പൗരസ്ത്യവുമായ സങ്കേതങ്ങളാണ് നൂഹ് ലോകത്തിന് നൽകുന്നതെന്ന് ഖത്തരി ചിത്രകാരന് ഹസന് അല്‍ മുല്ല പറഞ്ഞു. കതാറ ഫൈന്‍ ആര്‍ട്സ് അസോസിയേഷനിലും സൂഖ് വാഖിഫ് സെൻറര്‍ ഫോര്‍ ഫൈന്‍ ആര്‍ട്സിലും അംഗമാണ് അഹമ്മദ് നൂഹ്.വിഷ്വല്‍ ആര്‍ട്സ് സെൻററില്‍ വര്‍ഷങ്ങളായി പങ്കെടുക്കുന്ന അദ്ദേഹം ഫയര്‍ സ്റ്റേഷനിലെ ആര്‍ട്ടിസ്റ്റ് ഇന്‍ െറസിഡന്‍സ് 2017-18 വര്‍ഷത്തില്‍ അംഗമായിരുന്നു. 2018 ആഗസ്റ്റ് മുതല്‍ നവംബര്‍ വരെ പാരിസില്‍ നടന്ന സിറ്റി ഇൻറര്‍നാഷനല്‍ ദെസ് ആര്‍ട്സില്‍ െറസിഡൻറ് ആര്‍ട്ടിസ്റ്റായും പങ്കെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.