ദോഹ: ഖത്തറിൽ മൂന്നുപേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധ സ ്ഥിരീകരിക്കെപ്പട്ടരുടെ എണ്ണം രാജ്യത്ത് 15 ആയി. ആശങ്ക വേണ്ടെന്നും രാജ്യത്ത് ഇപ്പോഴു ം രോഗബാധയുെട അളവ് ഏറെ കുറവാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
നേരത്തെ ഇറാനിൽ നിന്ന് തിരിച്ചെത്തിയ ഖത്തരി പൗരന് രോഗം സ്തിരീകരിച്ചിരുന്നു. ഇറാനിൽ നിന്ന ് തിരിച്ചെത്തിയ ഉടൻ കരുതൽ വാസത്തിലായിരുന്നു ഇദ്ദേഹം. ഇറാനിൽനിന്ന് തിരിച്ചെത്തി യ ശേഷം പുറത്തുള്ള ആരുമായും ഇദ്ദേഹം ബന്ധപ്പെട്ടിട്ടില്ല. പുതുതായി രോഗബാധയുണ്ടായ സ്വദേശി പൗരെൻറ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹം ഇപ്പോൾ കമ്യൂണിക്കബ്ൾ ഡിസീസ് കേന്ദ്രത്തിൽ ചികിത്സയിലാണ്. കോവിഡ് സംബന്ധിച്ച എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് അറിയാനായി മന്ത്രാലയം 24 മണിക്കൂറും കാൾ സെൻറർ പ്രവർത്തിപ്പിക്കുന്നുണ്ട്. 16,000 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിച്ചാൽ പൊതുജനങ്ങൾക്ക് എല്ലാ വിവരങ്ങളും ലഭ്യമാകും.
3000 പേരെ പരിശോധിച്ചു
ദോഹ: വിദേശത്തുനിന്ന് രാജ്യത്തേക്ക് എത്തിയവര്‍ ഉള്‍പ്പെടെ 3000 പേർക്ക് ഇതിനകം കോവിഡ് വൈറസ് പരിശോധന നടത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഇതുവരെയായി 12 പേര്‍ക്കാണ് കോവിഡ്- 19 സ്ഥിരീകരിച്ചത്.രാജ്യത്ത് രോഗബാധയെ ഭയപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇറാനില്‍ നിന്നും പ്രത്യേക വിമാനത്തില്‍ തിരികെയെത്തിച്ചവരെ ഉടന്‍തന്നെ നിരീക്ഷണത്തിലേക്ക് മാറ്റി. തിരികെയെത്തിച്ചവര്ക്ക് മറ്റുള്ളവരുമായി സമ്പർക്കമില്ല. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ശൈഖ് ഡോ. മുഹമ്മദ് ബിന്‍ ഹമദ് ആൽ ഥാനി, ട്രാന്‍സിഷനല്‍ ഡിസീസസ് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ആൻഡ് പ്രിവന്‍ഷന്‍ വിഭാഗം ഡയറക്ടര്‍ ഡോ. ഹമദ് ഈദ് അല്‍ റുമൈഹി, ഹമദ് മെഡിക്കല്‍ കോര്പറേഷന് ഇന്ഫെക്ടിയസ് ഡിസീസസ് ഡിവിഷന് തലവന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ എന്നിവര്‍ ഇതുസംബന്ധിച്ച വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
ഖത്തരി സമൂഹത്തില്‍നിന്ന് കോവിഡ് വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരുപക്ഷേ, കണ്ടെത്താത്തവരുണ്ടായിരിക്കാം. എങ്കിലും അതിനുള്ള സാധ്യത വളരെ കുറവാണ്. കോവിഡ് ബാധയുള്ള ഏതെങ്കിലും രാജ്യങ്ങളില്‍ യാത്ര ചെയ്തവരും രോഗലക്ഷണങ്ങളുണ്ടെന്ന് സംശയമുള്ളവരും ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടണം. മാസ്കുകളുടേയും സാനിറ്റൈസറുകളുടേയും കുറവ് ഫാര്‍മസികളിലും സൂപ്പര്‍ മാര്ക്കറ്റുകളിലുമുണ്ട്. ഇതിനാല്‍ വരുംദിവസങ്ങളില്‍ ഇവ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു. മരുന്നുകളുടെ കുറവ് പ്രാദേശിക കമ്പോളത്തിലില്ല.
ഐസൊലേഷനിലുള്ള രോഗികളുടെ അവസ്ഥ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. 80 ശതമാനം പേരും രോഗമുക്തി നേടുന്നുണ്ട്. രോഗം പൂര്‍ണമായി ഭേദമായെന്ന് ഉറപ്പിക്കുന്നതിന് മുമ്പ് മൂന്നുതവണ പരിശോധന നടത്തുന്നുമുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ സൂക്ഷിക്കണം. ശരിയായ വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
സ്കൂളുകൾ അടക്കേണ്ട എന്ന് മന്ത്രാലയത്തിെൻറ ഉറപ്പ്
ദോഹ: രാജ്യത്തെ സ്കൂളുകൾ അടച്ചിടേണ്ട കാര്യമില്ലെന്നും പൊതുസമൂഹത്തിൽ രോഗബാധ ഇല്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം. സ്കൂളുകൾ മന്ത്രാലയത്തിെൻറ തുടർ നിരീക്ഷണത്തിലാണ്. സ്കൂളുകളിൽ കോവിഡ് വൈറസ് ബാധ ഉണ്ടായിട്ടില്ല. രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രാലയത്തിലെ ആരോഗ്യ സംരക്ഷണ ട്രഡീഷനൽ ഡിസീസസ് ഡിപ്പാർട്മെൻറ് ഡയറക്ടർ ഡോ. ഹമദ് ഈദ് അൽ റുമൈഹി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 22 വയസ്സിൽ താഴെയുള്ളവർക്ക് രോഗബാധ ഉണ്ടാവാൻ സാധ്യത ഏറെ കുറവാണ്. അഥവാ കണ്ടെത്തിയാൽ തെന്ന പെട്ടെന്നുതന്നെ സുഖപ്പെടുത്താനും കഴിയും. വിദ്യാഭ്യാസ മന്ത്രാലയം പൊതുജനാരോഗ്യ മന്ത്രാലയവുമായും പ്രൈമറി ഹെൽത്ത് കെയർ അധികൃതരുമായും ബന്ധപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.