ദോഹ: ഗൂഗ്ള്‍ ക്ലൗഡ് സര്‍വിസ് സേവനങ്ങളുടെ മേഖല ആസ്ഥാനമായി ഖത്തറിനെ തിരഞ്ഞെടുത്തു. അറബ് മേഖലയില്‍ ക്ലൗഡ് സര്‍വിസുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുക എന്നതാണ് ഗ ൂഗ്ള് ഖത്തറിൽ ആസ്ഥാനം തുറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഖത്തര്‍ വിഷന്‍-2030െൻറ ഭാഗമായി രാജ്യത്തെ സാങ്കേതിക വിദ്യയുടെ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തിലേക്ക് ഖത്തര്‍ അടുക്കുന്നുതിനും ഇത് വഴിയൊരുക്കും. ഖത്തര്‍ ഫ്രീ സോണ്‍ അതോറിറ്റിയാണ് ഇക്കാര്യം വാര്‍ത്തകുറിപ്പില്‍ അറിയിച്ചത്. മിഡില്‍ ഈസ്റ്റിലെതന്നെ ഗൂഗിളിെൻറ ആദ്യത്തെ നയതന്ത്ര കരാറാണ് ഖത്തറുമായി ഒപ്പുവെക്കാന്‍ പോകുന്നത്.
ഗൂഗിളിെൻറ ഈ തീരുമാനം ഖത്തറിെൻറ യശസ്സുയര്‍ത്തിയെന്ന് ഖത്തര്‍ ഫ്രീ സോണ്‍ അതോറിറ്റി ചെയര്മാന് അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സൈദ് ചൂണ്ടിക്കാട്ടി. മൂന്നു ബില്യണ്‍ ഖത്തരി റിയാല്‍ ചെലവിലാണ് ഗൂഗ്ള്‍ ക്ലൗഡ് ആസ്ഥാന മന്ദിരം ഖത്തറില്‍ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. വ്യോമയാനം, ഗതാഗതം, ലോജിക്കല്‍ ട്രാന്‍സ്പോര്‍ട്, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളില്‍ ശക്തമായ സഹായങ്ങള്‍ ക്ലൗഡ് സേവനങ്ങള്മൂലം കൈവരിക്കാനാവുമെന്നാണ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.