ദോഹ: കോവിഡ്19 വൈറസ് ഭീതി പരത്തുന്ന സാഹചര്യത്തിൽ അണുബാധ തടയുന്നതിനുള്ള മാസ്കുകൾ, അ ണുനാശിനി (ആൻറിസെപ്റ്റിക്കുകൾ), തെർമോമീറ്റർ എന്നിവയുടെ വിൽപന സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം രാജ്യത്തെ ഫാർമസികൾക്ക് നോട്ടീസ് അയച്ചു. വ്യക്തിഗത ഉപയോഗങ്ങൾക്ക് കൂടുതലായി നൽകുന്നതിനു പകരം പ്രാദേശിക വിപണിയിൽ ഉപഭോഗത്തിനായി ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധത പുലർത്തണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം നോട്ടീസിൽ വ്യക്തമാക്കി. ഫാർമസികൾ എല്ലാ ഇനങ്ങളും നിർദിഷ്്ട വിലയ്ക്ക് വിൽക്കണമെന്നും നിലവിലെ സാഹചര്യം മുതലെടുത്ത് ഉയർന്ന വിലയ്ക്ക് വിൽക്കാൻ ശ്രമിക്കരുതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
സ്്റ്റോക്കുള്ള ഏതാനും ഫാർമസികൾ ഉയർന്ന വിലയ്ക്ക് മാസ്കുകൾ വിൽപന നടത്താൻ ശ്രമം നടത്തുന്നവെന്ന ആക്ഷേപങ്ങളെ തുടർന്നാണ് മന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. നോട്ടീസിൽ പരാമർശിച്ചിട്ടുള്ള നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ഭരണപരവും നിയമപരവുമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആഗോളതലത്തിൽ വൈറസ് പടരാൻ തുടങ്ങിയപ്പോൾ തന്നെ ഏകദേശം ഒരു മാസം മുമ്പ് ചില പ്രവാസികൾ പതിവായി മാസ്കുകൾ വാങ്ങി അവരുടെ കുടുംബങ്ങളിലേക്ക് നാട്ടിലേക്ക് അയക്കുന്ന പ്രവണതയുണ്ടായിരുന്നുവെന്നും സാധാരണ മാസ്കുകൾ ഏതാണ്ട് മൂന്നാഴ്ച മുമ്പ് തന്നെ വിറ്റുപോയതായും ദോഹയിലെ ഒരു ഫാർമസി സ്്റ്റാഫ് പറഞ്ഞു. സാധാരണ മാസ്കുകൾ വലിയ വിലയ്ക്ക് വിൽക്കാൻ ചിലർ ശ്രമം നടത്തിയിരുന്നു. എന്നാൽ, എൻ 95 മാസ്കുകൾക്ക് വിലവർധനവ് ഉണ്ടായിട്ടില്ലെന്നും നേരത്തേ തന്നെ അത്തരം മാസ്കുകൾക്ക് വില അൽപം കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.