ദോഹ: ഭക്ഷണപ്രിയർക്ക് ലോകത്തെങ്ങുമുള്ള ബിരിയാണികളും കബാബുകളും രുചിക്കാൻ വ്യത്യസ്തമായ ഫെസ്്റ്റിവലിന് അൽ ബിദ്ദ പാർക്കിൽ തുടക്കമായി. ബിരിയാബ് എന്ന പേരിൽ തുടങ്ങിയ ഫെസ്്റ്റിവലിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ഭക്ഷണവിഭവങ്ങളാണ് അണിനിരത്തിയിട്ടുള്ളത്. മാർച്ച് ഏഴു വരെ നീളുന്ന മേളയിൽ 25ൽപരം റസ്്റ്റാറൻറ് ഗ്രൂപ്പുകളും 30 ബ്രാൻഡുകളുമാണ് പങ്കെടുക്കുന്നത്. സഫ്രാൻ കഫെ, റോയൽ തന്തൂർ, അഫ്ഗാൻ ബ്രദേഴ്സ്, സ്പൈസ് ആൻഡ് സിസിൽ എന്നിവയാണ് റസ്്റ്റാറൻറുകളിൽ ചിലത്.
എല്ലാ ദിവസവും ഉച്ചക്ക് 12 മുതൽ അർധരാത്രി വരെ ഫെസ്്റ്റിവൽ നഗരി പ്രവർത്തിക്കും. ഇൻഫിനിറ്റി മാർക്കറ്റിങ് സൊല്യൂഷൻസ് ആൻഡ് ഇവൻറ് മാനേജ്മെൻറ് കമ്പനി സംഘടിപ്പിക്കുന്ന ഫെസ്്റ്റിവലിൽ ഇന്ത്യ, പാകിസ്താൻ, തുർക്കി മേഖലകളിലെ സുഗന്ധ ബിരിയാണി, കബാബ് എന്നിവയാണ് പ്രധാന ആകർഷണം. ഒപ്പം അവാദി, കൊൽക്കത്ത, ഹൈദരാബാദി, അംബുർ, മുംബൈ, തലശ്ശേരി, സിന്ധ് ബിരിയാണികളും മേളയിലെത്തിയാൽ രുചിനോക്കാം. കുട്ടികൾക്കുള്ള തത്സമയ ഷോകൾ, അമ്യൂസ്മെൻറ് റൈഡുകൾ ഉൾപ്പെടുന്ന ആവേശകരമായ ഗെയിമുകളും നിരവധി വിനോദ പരിപാടികളും 11 ദിവസത്തെ ഉത്സവത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.