ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി ചൈനീസ് പ്രസിഡൻറ് ഷീ ജിന്‍പിങ്ങുമായി ടെലിഫോ ണില്‍ ചര്‍ച്ച നടത്തി. കൊറോണ വൈറസ് ജീവൻ അപഹരിച്ച ഇരകളോടുള്ള ഖത്തറിെൻറ അനുശോചനവും സഹതാപവും ചൈനീസ് പ്രസിഡൻറിനെയും ജനതയെയും അമീര്‍ അറിയിച്ചു. രോഗബാധിതരായവര്‍ വേഗം സുഖപ്പെടട്ടെയെന്ന് ആശംസിച്ചു. ഈ പകര്‍ച്ചവ്യാധി നിയന്ത്രിക്കാനുള്ള ചൈനയുടെ കഴിവില്‍ അമീര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ഖത്തറിെൻറ പിന്തുണയും ഇക്കാര്യത്തില്‍ സഹായിക്കാനുള്ള സന്നദ്ധതയും ഊന്നിപ്പറയുകയും ചെയ്തു.
ചൈനക്കുള്ള പിന്തുണക്കും ഐക്യദാർഢ്യത്തിനും ഖത്തര്‍ എയര്‍വേയ്സ് വഴി പകര്‍ച്ചവ്യാധി നിയന്ത്രണ സാമഗ്രികള്‍ എത്തിച്ചതുള്‍പ്പെടെയുള്ള സഹായത്തിനും ചൈനീസ് പ്രസിഡൻറ് അമീറിന് നന്ദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധവും കൂടിക്കാഴ്ചയില്‍ വിലയിരുത്തി. ബന്ധത്തിെൻറയും സഹകരണത്തിെൻറയും കാര്യത്തില്‍ സമീപവര്‍ഷങ്ങളില്‍ രണ്ടുരാജ്യങ്ങളും എത്തിച്ചേര്‍ന്ന നിലവാരത്തില്‍ ഇരുവരും സംതൃപ്തി പ്രകടിപ്പിച്ചു. സില്‍ക്ക് റോഡ് പദ്ധതി ഉൾപ്പെടെ എല്ലാ മേഖലകളിലും ബന്ധം വികസിപ്പിക്കുന്നതിനുള്ള ദൃഢനിശ്ചയം സ്ഥിരീകരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.