ദോഹ: ഇന്ത്യയിലെ ബജറ്റ് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവിസ് ഖത്തറ ിൽ തുടങ്ങുന്നു. തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽനിന്ന് ദോഹയിലേക്കാണ് പുതിയ സർവിസ്. ഇൗവർഷം മാർച്ച് 31 മുതൽ സർവിസ് ആരംഭിക്കും. തിരുച്ചിറപ്പള്ളിയിൽനിന്ന് നേരിട്ടുള്ള സർവിസ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമായിരിക്കും.
പുലർച്ച 4.40ഓടെ ഖത്തർ ഹമദ് അന്താരാഷ്്ട്ര എയർപോർട്ടിൽനിന്ന് ആരംഭിച്ച് 11.55ഓടെ തിരുച്ചിറപ്പള്ളിയിലെത്തിച്ചേരും. തിരികെ രാത്രി 1.30ഓടെ തിരുച്ചിറപ്പള്ളിയിൽനിന്ന് പറന്ന് പുലർച്ച 3.40ന് ഖത്തറിൽ ഇറങ്ങുന്ന തരത്തിലാണ് ഷെഡ്യൂൾ. ഇൗ മേഖലയിലേക്കുള്ള യാത്ര ടിക്കറ്റ് ബുക്കിങ് എയർലൈൻ വെബ്സൈറ്റിൽ തുടങ്ങി. തിരുച്ചിറപ്പള്ളിയിൽനിന്ന് നേരിട്ട് ഖത്തറിലേക്കുള്ള ആദ്യ വിമാന സർവിസിനാണ് എയർ ഇന്ത്യ എക്സ്പ്രസ് ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.