ദോഹ: ഖത്തർ എയർവേസ് നിരയിലേക്ക് ഈവർഷം പുതിയ 40 വിമാനങ്ങളെത്തുമെന്ന് ഖത്തർ എയർ വേസ് സി.ഇ.ഒ അക്ബർ അൽ ബാകിർ. സി.എ.പി.എ ഖത്തർ ഏവിയേഷൻ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. റുവാണ്ടൻ ദേശീയ വിമാന കമ്പനിയായ റവാണ്ട എയറിെൻറ 49 ശതമാനം ഓഹരി വാങ്ങുന്നത് സംബന്ധിച്ചും ഖത്തർ എയർവേസ് സി.ഇ.ഒ വ്യക്തമാക്കി. അന്താരാഷ്ട്ര എയർലൈൻസുകൾ സർവിസുകൾ ചുരുക്കുമ്പോൾ ഖത്തർ എയർവേസ് റൂട്ടുകൾ വിപുലീകരിക്കുകയാണെന്നും ഈ വർഷം പുതിയ 11 നഗരങ്ങളിലേക്കുകൂടി ഖത്തർ എയർവേസ് ശൃംഖല വ്യാപിപ്പിക്കുമെന്നും അക്ബർ അൽ ബാകിർ സൂചിപ്പിച്ചു.
ലോകത്തിലെ മുൻനിര ട്രാവൽ േട്രഡ് എക്സിബിഷനായ ഐ.ടി.ബി ബെർലിനിൽ കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ ഇൻഡിഗോ എയർലൈൻസ് മാത്രമാണ് ഖത്തർ എയർവേസ് നിക്ഷേ പത്തിനായി ലക്ഷ്യമിടുന്ന കമ്പനിയെന്നും ഏറ്റവും ലാഭത്തിലോടുന്ന വിമാന കമ്പനികളിലൊന്നാണ് ഇൻഡിഗോയെന്നും ഖത്തർ എയർവേസ് ഗ്രൂപ് മേധാവി ചൂണ്ടിക്കാട്ടി. കഴിഞ്ഞവർഷം റബാത്ത്, ഇസ്മിർ, മാൾട്ട, ദാവോ, ലിസ്ബൺ, മൊഗാദിശു, ലങ്കാവി, ഗബറോൺ എന്നിവയുൾപ്പെടെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ നഗരങ്ങളിലേക്ക് ഖത്തർ എയർവേസ് പുതിയ സർവിസുകൾക്ക് തുടക്കം കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.