ദോഹ: അതിഥി സൽക്കാരത്തിെൻറ ആനന്ദവും ആതിഥേയ നിർവൃതിയും കൈമുതലാക്കിയ മധുരത്തിെൻറ നാട്ടുകാർ ഖത്തറിൽ മധുരസൗഹൃദം തീർക്കാൻ ബൃഹത്തായ കൂട്ടായ്മയിലൂടെ ഒത്തുചേരുന്നു. കോഴിക്കോട് ജില്ലക്കാരായ മുഴുവൻ ഖത്തർ നിവാസികളെയും ഒരു കുടക്കീഴിൽ അണിനിരത്തുന്നതിനായി രൂപവത്കരിച്ച ഫ്രണ്ട് ഓഫ് കോഴിക്കോട് (ഫോക്) എന്ന സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം ഏഴിന് വെള്ളിയാഴ്ച ഐ.സി.സി ഹാളില്‍ നടക്കുമെന്ന് പ്രിസഡൻറ് കെ.കെ. ഉസ്മാന് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ‘മധുരം മാനാഞ്ചിറ’ പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വയനാട് കലക്ടര്‍ അദീല അബ്ദുല്ല മുഖ്യാതിഥിയായി പങ്കെടുക്കും. സിന്ധു പ്രേംകുമാര്‍, വിപിന്‍ നാഥ്, കോഴിക്കോട് യേശുദാസ്, സുനില്‍ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ കലാവിരുന്ന് നടക്കും. വൈകീട്ട് 5.30ന് ആരംഭിക്കുന്ന പരിപാടിയില്‍ പ്രവേശനം സൗജന്യമാണ്.
നൃത്തം, നാടന്‍കലകള്‍, കളരിപ്പയറ്റ് തുടങ്ങിയ കോഴിക്കോടൻ ശൈലി പ്രകടമാക്കുന്ന കലാപരിപാടികളും പ്രദർശനങ്ങളുമാണ് പരിപാടിയുടെ മുഖ്യആകർഷണമെന്ന് ഭാരവാഹികള്‍ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനോടൊപ്പം കോഴിക്കോടിെൻറ മുന്നേറ്റത്തിന് പ്രേരകമാകുന്ന നിരവധി സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും ഫോക് മുന്നിട്ടിറങ്ങും. പ്രവാസലോകത്ത് താമസിക്കുന്ന കോഴിക്കോട് സ്വദേശികളായ സ്ത്രീകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി ഫോകിന് കീഴിൽ പ്രവർത്തിക്കുന്ന വനിത വിങ് നൂതനമായ പദ്ധതികളാവിഷ്കരിക്കുമെന്നും സംഘാടകർ അറിയിച്ചു. അഡ്വ.സുനില്‍ കുമാര്‍, ഇസ്മയില്‍ തെന്നങ്ങാലില്, അന്വാര്ബാബു, മന്‍സൂര്‍ അലി, അഡ്വ. രാജശ്രീ റഷീദ്, ഫൈസല്‍ മൂസ, രഞ്ജിത് ചാലില്‍, ശിഹാബുദ്ദീന്, രശ്മി ശരത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.