ദോഹ: ഫിഫ ക്ലബ് ലോകകപ്പ് 2019ല്‍ പങ്കെടുക്കാന്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ അല്‍ ഹിലാല്‍ സൗദി ഫുട്ബാള്‍ ക്ലബ് ദോഹയിലെത്തി. ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് അല്‍ ഹിലാലിെൻറ ആദ്യ മത്സരം. ആഫ്രിക്കന്‍ ചാമ്പ്യന്മാരായ തുനീഷ്യയിലെ എസ്പെറന്‍സ് സ്പോര്‍ട്ടീവ് ഡി തുനീസുമായി ശനിയാഴ്ച ക്വാര്‍ട്ടര്‍ ഫൈനലിലാണ് അല്‍ ഹിലാല്‍ മത്സരിക്കുക. തെക്കേ അമേരിക്കന്‍ ക്ലബുകളുടെ കോപ ലിബര്‍ട്ടഡോറസ് ചാമ്പ്യന്മാരായ ബ്രസീലിലെ ഫ്ലമിഗോയുമായി ഈ ക്വാര്‍ട്ടര്‍ മത്സരത്തിലെ ജേതാക്കള്‍ മത്സരിക്കും.
കഴിഞ്ഞയാഴ്ച സമാപിച്ച ഗള്‍ഫ് കപ്പില്‍ സൗദി ദേശീയ ടീമിനു വേണ്ടി കളിക്കുന്നതിനിടയില്‍ പരിക്കേറ്റ സല്മാന് അല്‍ ഫറാജിന് പകരക്കാരനായി നവാഫ് അല്‍ ആബിദാണ് ക്ലബ് ലോകകപ്പിൽ ടീമിനോടൊപ്പം ചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞമാസം നടന്ന എ.എഫ്.സി ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാെൻറ ഉറാവയെ പരാജയപ്പെടുത്തിയാണ് ക്ലബ് ലോകകപ്പ് 2019ലേക്ക് അല്‍ ഹിലാല്‍ കടന്നത്. ക്ലബ് ലോകകപ്പില്‍ ടീമിനോടൊപ്പം പങ്കെടുക്കാനായതില്‍ ഏറെ അഭിമാനമുണ്ടെന്ന് അല്‍ ഹിലാലിെൻറ കോച്ച് റസ്വാന്‍ ലുകേസ്കു ദോഹയിൽ പറഞ്ഞു. പ്രധാനപ്പെട്ട അന്താരാഷ്ട്ര ടൂര്‍ണമെൻറില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ആഗ്രഹിക്കുന്ന ലക്ഷ്യം നേടാന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.