ദോഹ: ഖത്തറിനെതിരായ ഉപരോധത്തിന് ശേഷം ഇതാദ്യമായി സൗദിയിൽ നിന്നും ബഹ്റൈനിൽ നിന ്നും നേരിട്ടുള്ള വിമാനങ്ങൾ ദോഹയിൽ ഇറങ്ങി.
ചൊവ്വാഴ്ച മുതൽ ദോഹയിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പിൽ പങ്കെടുക്കുന്ന സൗദിയുടെയും ബഹ്ൈറൻെറയും ദേശീയ ടീമുകളെ വഹിച്ചുള്ള വിമാനങ്ങളാണ് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്.
ഇരുടീമുകൾക്കും വിമാനത്താവളത്തിൽഔദ്യോഗിക സ്വീകരണം നൽകി. 2017 ജൂണിലാണ് ഖത്തറിനെതിരെ സൗദി, ബഹ്റൈൻ, യു.എ.ഇ, ഈജിപ്ത് രാജ്യങ്ങളുടെ ഉപരോധം വന്നത്. കരവ്യോമകടൽ അതിർത്തികൾ അടച്ചുള്ള ഉപരോധമാണ് നടന്നുവരുന്നത്. ഇതിന് ശേഷം ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ട് ഒരു വിമാനം ഖത്തറിലേക്കോ തിരിച്ചോ പറന്നിട്ടില്ല. 2.5 വർഷത്തിന് ശേഷം ആദ്യമായാണ് സൗദി, ബഹ്റൈൻ രാജ്യങ്ങളിൽ നിന്ന് നേരിട്ട് ദോഹയിൽ ഇറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.