ദോഹ: ഖത്തർ എയർവേസും ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാനക്കമ്പനിയായ ഇൻഡിഗോയും വിവ ിധ മേഖലകളിൽ ഒരുമിച്ച് സർവിസ് നടത്തും. ഇതുസംബന്ധിച്ച കോഡ്ഷെയർ കരാറിൽ ഒപ്പുവെ ച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഇൻഡിഗോ ചീഫ് എക്സിക്യൂട്ടിവ് റോണോ ജോയ് ദത്തയും ഖത ്തർ എയർവേസ് സി.ഇ.ഒ അക്ബർ അൽ ബാകിറുമാണ് കരാറിൽ ഒപ്പുവെച്ചത്. കരാറിെൻറ ഭാഗമായി ടി ക്കറ്റ് വിൽപന ആരംഭിച്ചു. ഡിസംബർ 18നാണ് കരാർ പ്രകാരം സർവിസ് ആരംഭിക്കുന്നത്. കരാർ പ്രകാരം ഖത്തർ എയർവേസിന് തങ്ങളുടെ യാത്രക്കാരെ ഇൻഡിഗോ വഴി ദോഹക്കും ഡൽഹി, മുംബൈ, ഹൈദരാബാദ് നഗരങ്ങളിലേക്കും എത്തിക്കാൻ കഴിയും.
ഇന്ത്യയിലെ പ്രമുഖ ബജറ്റ് എയർലൈൻസായ ഇൻഡിഗോയിൽ ഖത്തർ എയർവേസ് നേരത്തേതന്നെ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കമ്പനി വഴങ്ങിയിരുന്നില്ല. എന്നാൽ, ഇരു കമ്പനികളും ചേർന്നെടുത്ത പുതിയ തീരുമാനമാണ് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് വഴിതെളിച്ചിരിക്കുന്നത്. വ്യോമയാന മേഖലയിലെ തന്ത്രപ്രധാന കരാറാണ് ഇൻഡിഗോയുമായി ഒപ്പുവെച്ചിരിക്കുന്നതെന്ന് ഖത്തർ എയർവേസ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. കൂടുതൽ റൂട്ടുകളിലേക്ക് കൂടുതൽ സർവിസുകളാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഭാവിയിൽ ഇരു കമ്പനിയുടെയും വളർച്ചയിൽ കരാർ നിർണായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇൻഡിഗോയിൽ ഖത്തർ എയർവേസിന് ഏറെ താൽപര്യമുണ്ട്. ഇൻഡിഗോയുമായി കോഡ്ഷെയർ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. കമ്പനിയുടെ ഓഹരികൾ വാങ്ങുന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ലെന്നും അക്ബർ അൽ ബാകിർ നേരത്തേ വ്യക്തമാക്കിയിരുന്നു. ഖത്തർ എയർവേസും ഇൻഡിഗോയും ഒന്നിക്കുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ ഇൻഡിഗോയുടെ ഓഹരി മൂല്യത്തിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. അഹ്മദാബാദ്, അമൃത്സർ, ബംഗളൂരു, ചെന്നൈ, ഡൽഹി, ഗോവ, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, കോഴിക്കോട്, മുംബൈ, നാഗ്പൂർ, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലേക്കായി ആഴ്ചയിൽ 102 വിമാനങ്ങളാണ് ഖത്തർ എയർവേസ് പ്രവർത്തിപ്പിക്കുന്നത്.
ഇൻഡിഗോയുമായി ചർച്ചയിലാണെന്നും എന്നാൽ വിദേശ പങ്കാളിത്തത്തിൽ കമ്പനി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും എന്നെങ്കിലും അക്കാര്യത്തിൽ തീരുമാനമാകുകയാണെങ്കിൽ ഖത്തർ എയർവേസ് തയാറാണെന്നും അൽ ബാകിർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ആഭ്യന്തര വിപണിയിലെ 40 ശതമാനത്തിലധികം സർവിസുകൾ ഇൻഡിഗോയുടെ കൈവശമാണുള്ളത്. കഴിഞ്ഞ ആഴ്ചയാണ് ഇൻഡിഗോ 300 എയർബസ് വിമാനങ്ങൾക്ക് ഓർഡർ നൽകിയത്. തുർക്കി, ചൈന, വിയറ്റ്നാം, മ്യാന്മർ, ഖത്തർ തുടങ്ങി 60 ലധികം രാജ്യാന്തര കേന്ദ്രങ്ങളിലേക്ക് നിലവിൽ ഇൻഡിഗോ സർവിസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.