ദോഹ: ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ കഹ്റമയുടെ ദേശീയ ഉൗർജ സംരക്ഷണ -കാര്യക്ഷമതാ പദ്ധതിയായ ‘തർഷീദ്’ പുതിയ ഉപഭോക്തൃസൗഹൃദ പരിപാടി തുടങ്ങി. ‘തർഷീദിനോട് ചോദിക്കൂ’ എന്ന പേരിലാണിത്. ദേശീയ പദ്ധതിയായ 2018-22മായി ബന്ധപ്പെട്ടാണിത്. ഉൗർജസ്രോതസ്സുകളെ വൈവിധ്യവത്കരിക്കുക, വെള്ളത്തിെൻറയും വൈദ്യുതിയുടെയും പാഴാക്കൽ ഇല്ലാതാക്കുക, പരിസ്ഥിതിക്ക് ദോഷകരമായ കാർബൺ പുറന്തള്ളൽ കുറക്കുക, രാജ്യത്തെ വ്യക്തിഗത ഉൗർജ ഉപഭോഗം കുറക്കുക എന്നിവയാണ് ലക്ഷ്യം. ഇതുമായി ബന്ധെപ്പട്ട ഉപഭോക്താക്കളുെട സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും മറുപടി കഹ്റമയിൽ നിന്ന് ലഭിക്കും
ഉന്നത ഉപകരണങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കുന്നതിലൂടെയും വൈദ്യുതി ലാഭിക്കാൻ കഴിയും. പുതിയ പദ്ധതിയിലൂടെ വീടുകളെയാണ് പ്രത്യേകം കേന്ദ്രീകരിക്കുന്നത്. ഖത്തർ വിപണിയിലുള്ള ഉൗർജസംരക്ഷണ മാർഗങ്ങളെയും ഉപകരണങ്ങളെയും കുറിച്ച് ഉപഭോക്താക്കൾക്ക് അറിവ് നൽകും. ഇത്തരം ഉപകരണങ്ങളുടെയും ഉൗർജസംരക്ഷണ മാർഗങ്ങളുടെയും ലഭ്യത സംബന്ധിച്ചും ഉപഭോക്താക്കൾക്ക് വിവരം ലഭിക്കും. 77728600 എന്ന വാട്സ്ആപ് നമ്പറിലൂടെയും asktarsheed@km.qa എന്ന അഡ്രസിൽ മെയിൽ അയച്ചാലും ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച സംശയങ്ങൾക്ക് കഹ്റമയിൽ നിന്ന് മറുപടി ലഭിക്കും.
വിവിധ നിയമലംഘനങ്ങൾെക്കതിരെ കടുത്ത നടപടിയാണ് കഹ്റമ സ്വീകരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 3000 നിയമലംഘനങ്ങളാണ് ഇത്തരത്തിൽ കണ്ടെത്തിയത്. വിവിധ സംഭവങ്ങളിൽ മുന്നറിയിപ്പുകളും നൽകി. പകല്‍സമയങ്ങളില്‍ പുറംഭാഗങ്ങളിലെ ലൈറ്റ് അണക്കാതെയുള്ള നിയമലംഘനങ്ങളാണ് ഇതിലധികവും. വൈദ്യുതി, ജല ഉപഭോഗവും പരിപാലനവും സംബന്ധിച്ച 2015ലെ 20ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് രണ്ടുവര്‍ഷത്തിനിടെ 3000ത്തോളം നിയമലംഘനങ്ങളും മുന്നറിയിപ്പുകളും രേഖപ്പെടുത്തിയത്.
പകൽ ലൈറ്റ് അണക്കാത്തത് നിയമലംഘനം
രാവിലെ ഏഴു മുതല്‍ വൈകീട്ട് നാലര വരെ വീടുകളിലെയും സ്ഥാപനങ്ങളിലെയും ഉൾപ്പെടെ പുറംഭാഗങ്ങളിലെ ലൈറ്റുകള്‍ പ്രകാശിപ്പിക്കുന്നത് നിയമലംഘനമാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ മുന്നറിയിപ്പ് നല്‍കും. നിയമലംഘനം തിരുത്താന്‍ നിര്‍ദേശം നല്‍കും. ഫോട്ടോസെല്ലുകളും ടൈമറുകളും ഉപയോഗിച്ച് പുറംഭാഗങ്ങളെ ലൈറ്റുകള്‍ പ്രകാശിച്ചുകിടക്കുന്നത് നിയന്ത്രിക്കാനാകും.
വെള്ളം പാഴാക്കിയാൽ 20,000 റിയാൽ പിഴ
വെള്ളം ചോര്‍ന്നുപോകുന്നത് ഒഴിവാക്കാനുള്ള നടപടികളും കഹ്റമ സ്വീകരിക്കുന്നുണ്ട്. ജല, വൈദ്യുതി ഉപഭോഗ നിയന്ത്രണം സംബന്ധിച്ച നിയമത്തില്‍ രണ്ടുവര്‍ഷം മുമ്പാണ് ഭേദഗതി വരുത്തിയത്. വെള്ളത്തിെൻറയും വൈദ്യുതിയുടെയും അമിതോപയോഗവും പാഴാക്കലും തടയുന്നതിനുള്ള നിയമം അനുസരിച്ച് വെള്ളം പാഴാക്കിയാലുള്ള പിഴ ശിക്ഷ 20,000 റിയാലായി ഉയര്‍ത്തിയിട്ടുണ്ട്. കുടിവെള്ളം പാഴാക്കുന്നവര്‍ക്കുള്ള പിഴ അനുരഞ്ജനത്തിലൂടെ 10,000 റിയാലായി കുറക്കാനാകും. വൈദ്യുതി പാഴാക്കിയാലുള്ള പിഴശിക്ഷ 10,000 റിയാലായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ പിഴയും അനുരഞ്ജനത്തിലൂടെ 5000 റിയാലായി കുറക്കാനാകും. വെള്ളം ചോരുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തവര്‍ക്ക് 10,000 റിയാലാണ് പിഴ.
ഇത് അനുരഞ്ജനത്തിലൂടെ 5000 റിയാലായി കുറക്കാം. പിഴത്തുക ഉയര്‍ത്തുന്നതിനായി 2008ലെ 26ാം നമ്പര്‍ നിയമമാണ് ഭേദഗതി ചെയ്തത്. ഏഴുവര്‍ഷത്തിനിടെ മുന്നറിയിപ്പുകളോടെയുള്ള നിയമലംഘനങ്ങള്‍ 25,000 ആണ്. കഴിഞ്ഞവര്‍ഷം വെള്ളം പാഴാക്കിയതുമായി ബന്ധപ്പെട്ട് 892ഉം വൈദ്യുതി പാഴാക്കിയതുമായി ബന്ധപ്പെട്ട് 910ഉം നിയമലംഘനങ്ങളും മുന്നറിയിപ്പുകളും റിപ്പോര്‍ട്ട് ചെയ്തു. നിയമലംഘനങ്ങള്‍ പ്രതിരോധിക്കുന്നതിനായി ശക്തമായ നടപടികളാണ് കഹ്റമ സ്വീകരിക്കുന്നത്. ജനങ്ങളെ ബോധവത്കരിക്കുന്നതിനായി തര്‍ഷീദ് കേന്ദ്രീകരിച്ച് നടപടികളെടുക്കുന്നുണ്ട്. ജല, വൈദ്യുതി പരിപാലനത്തിെൻറ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് എസ്.എം.എസ് സന്ദേശങ്ങള്‍ അയക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.