ദോഹ: ഖത്തർ സ്വതന്ത്രമേഖല അതോറിറ്റി (ക്യു.എഫ്.ഇസഡ്.എ) ഒരു ബില്ല്യൻ ഖത്തർ റിയാലിെൻറ നിക്ഷേപത്തിന് അംഗീകാരം നൽകി. പ്രമുഖ അന്താരാഷ് ട്ര കമ്പനികളിൽനിന്നും പ്രാദേശിക കമ്പനികളിൽ നിന്നുമാണ് അതോറി റ്റി നിക്ഷേപം സ്വീകരിക്കുക. ഖത്തറിൽ സ്വതന്ത്രമേഖലകൾ (ഫ്രീേസാണുകൾ) വികസിപ്പിക്കുന്നത് ക്യു.എഫ്.ഇസഡ്.എ ആണ്. രാജ്യത്ത് നിർമിക്കുന്ന സ്വതന്ത്രമേഖലകളിൽ നിർണായക സാമ്പത്തിക-വ്യാവസായിക-സാേങ്കതിക മേഖലകളിലെ വിവിധ പദ്ധതികൾക്കായാണ് അതോറിറ്റി നിക്ഷേപം സ്വീകരിക്കുന്നത്. രാജ്യത്തിെൻറ വികസനകുതിപ്പിൽ നാഴികക്കല്ലാകാൻ പോവുകയാണ് സ്വതന്ത്രമേഖലകൾ. പ്രത്യേക അധികാരങ്ങളും അവകാശങ്ങളും സ്വന്തമായുള്ള പ്രത്യേക മേഖലകളാണ് ഇൗ സോണുകൾ.
2005ലെ 34ാം നമ്പർ നിയമം, 2017ലെ 21ാം നമ്പർ ഉത്തരവ് എന്നിവയനുസരിച്ച് ഖത്തർ ഫ്രീ സോൺ അതോറിറ്റിക്കാണ് ലോകോത്തര സ്വതന്ത്രമേഖലകൾ ഖത്തറിെൻറ വിവിധ ഭാഗങ്ങളിൽ ഉണ്ടാക്കാനും വികസിപ്പിക്കാനുമുള്ള അധികാരം. വാണിജ്യ-വ്യവസായ-സാേങ്കതിക മേഖലകളിൽ കൂടുതൽ നിക്ഷേപം ആകർഷിച്ച് രാജ്യത്തിെൻറ സാമ്പത്തിക മേഖല കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദേശനിക്ഷേപം ഏറെ ആകർഷിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശത്തെ വിവിധ കമ്പനികൾ ഖത്തറിലെ സ്വതന്ത്രമേഖലകളിൽ അവരുടെ സ്ഥാപനങ്ങൾ കൂടുതലായി സ്ഥാപിക്കാൻ മുേന്നാട്ടുവരും. വിവിധ മേഖലകളിൽ ഉളവുകളും ഇൗ മേഖലകളിൽ ലഭിക്കും.
റാസ് ബുഫൻറാസ് ഫ്രീ സോൺ, അൽഹൗൽ ഫ്രീ സോൺ എന്നിവ ഉൾക്കൊള്ളുന്നതാണ് അതോറിറ്റി. മുശൈരിബ് ഡൗണ്ടൗണില് പുതിയ സ്വതന്ത്രമേഖലയും സ്ഥാപിക്കുന്നുണ്ട്. ഡൗണ്ടൗണില് മൂന്നാമത് ഫ്രീസോണ്‍ മേഖല കണ്ടെത്തിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള ടെക്നോളജി കമ്പനികള്‍ക്കും മറ്റ് വൻകിട കമ്പനികൾക്കും അനുയോജ്യമായ പ്ലാറ്റ്ഫോം ഒരുക്കുകയാണ് സ്വതന്ത്ര മേഖലയിലൂടെ ലക്ഷ്യമിടുന്നത്. പ്രമുഖ ടെക്നോളജി കമ്പനികള്‍ക്കും ഇവിടെ സൗകര്യമൊരുക്കും. മുശൈരിബ് ഡൗൺടൗണിൽ വരുന്ന ഫ്രീ സോണിൽ ആണോ മീഡിയാസിറ്റിയുടെ ആസ്ഥാനം എന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മീഡിയാസിറ്റിയും ഫ്രീസോണുകളും വ്യത്യസ്ത സ്ഥാപനങ്ങൾ ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.