ദോഹ: ഇൻറർ പ്രഫഷനല്‍ പ്രാക്ടീസ് ആൻഡ് എജുക്കേഷന്‍ വേള്‍ഡ് കോണ്‍ഫഡറേഷനായ ഇൻറർ പ്രഫഷനല്‍ ഗ്ലോബല്‍ സംഘടിപ്പിക്ക ുന്ന രാജ്യാന്തര ആരോഗ്യസമ്മേളനം 2020ല്‍ ദോഹയിൽ നടക്കും. ഓള് ടുഗദര്‍ ബെറ്റര്‍ ഹെല്‍ത്ത് (എ.ടി.ബി.എച്ച് -മികച്ച ആരോഗ്യത്തിനായി എല്ലാവരും ഒത്തുചേരല്‍) എന്ന മുദ്രാവാക്യത്തിലുള്ള സമ്മേളനത്തിെൻറ പത്താം എഡീഷനാണിത്. ഖത്തര്‍ യൂണിവേഴ്സിറ്റിയാണ് സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്. ഇത്തരമൊരു രാജ്യാന്തര ആരോഗ്യ സമ്മേളമം സംഘടിപ്പിക്കാനാകുന്നതില്‍ അഭിമാനമുണ്ടെന്ന് ഖത്തര്‍ യൂണിവേഴ്സിറ്റി മെഡിക്കല്‍ ആൻറ് ഹെല്‍ത്ത് സയന്‍സസ് വൈസ് പ്രസിഡൻറ് ഡോ. ഈഗന് സ്റ്റീന് ടോഫ്റ്റ് പറഞ്ഞു.
മിഡില്‍ഈസ്റ്റില്‍ ഇതാദ്യമായാണ് സമ്മേളനം നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ആരോഗ്യ സാമൂഹിക പരിചരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 500ലധികം പ്രതിനിധികളുടെ പങ്കാളിത്തം ഉണ്ടാകും. ആരോഗ്യവിദ്യാഭ്യാസ വിചക്ഷണര്‍, നയരൂപവത്കരണ വിദഗ്ധര്‍, വിദ്യാര്‍ഥികള്‍, ആരോഗ്യ സേവന ദാതാക്കള്‍, ഉപഭോക്താക്കള്‍ തുടങ്ങിയവർ ത്രിദിന സമ്മേളനത്തില്‍ പങ്കെടുക്കും. ഖത്തറിെൻറ അത്യാധുനിക ആരോഗ്യ വിദ്യാഭ്യാസ സൗകര്യങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോള ആരോഗ്യ വെല്ലുവിളികള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.
ആഗോളതലത്തില്‍ വിപുലമായ പങ്കാളിത്തവും സാന്നിധ്യവുമുള്ള കോണ്‍ഫഡറേഷനാണ് ഇൻറർ പ്രഫഷനല്‍ ഗ്ലോബൽ. ഇതിനു മുമ്പ് ഖത്തര്‍ യൂനിവേഴ്സിറ്റി നിരവധി രാജ്യാന്തര പരിപാടികള്‍ക്കും സമ്മേളനങ്ങള്‍ക്കും ആതിഥ്യം വഹിച്ചിട്ടുണ്ട്. ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ പിന്തുണയോടെയും സഹകരണത്തോടെയുമാണ് സമ്മേളനം. രണ്ടുവര്‍ഷത്തിലൊരിക്കലാണ് സമ്മേളനം നടക്കാറുള്ളത്. 2018ലെ സമ്മേളനം ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡിലായിരുന്നു. 1997ല്‍ ലണ്ടനിലായിരുന്നു ആദ്യ സമ്മേളനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.