പുതിയ അധ്യയനവര്‍ഷം ഫീസ് വര്‍ധനക്കായി വിദ്യാഭ്യാസമന ്ത്രാലയത്തില് അപേക്ഷ നല്‍കിയത് 128 സ്കൂളുകള്‍. ഇതില്‍ 29 സ്കൂളു കളുടെ അപേക്ഷ മന്ത്രാലയം അംഗീകരിച്ചു. ഈ സ്കൂളുകളില്‍ അഞ്ചു മുതല്‍ ഏഴു ശതമാനം വരെ ഫീസ് വര്‍ധനവിനാണ് അനുമതി. അധ്യയനവര്‍ഷത്തെ വരവേല്‍ക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം എല്ലാ തയാറെടുപ്പുകളും നേരത്തേതന്നെ പൂര്‍ത്തിയാക്കിയിരുന്നു. ലോജിസ്റ്റിക് സേവനങ്ങള്‍ക്കു പുറമെ കരിക്കുലം വികസനം, അധ്യാപക പരിശീലനം, അധ്യയന ഗുണനിലവാരവും മികവും മെച്ചപ്പെടുത്തല്‍ എന്നിവക്കാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
രാജ്യത്തെ വിദ്യാഭ്യാസമേഖലക്ക് സര്‍ക്കാര്‍ നല്കുന്ന പരിധികളില്ലാത്ത പിന്തുണയെ മന്ത്രാലയം പ്രശംസിച്ചു. പുതിയ സ്കൂള്‍ വര്‍ഷത്തിെൻറ ലക്ഷ്യങ്ങള്‍ വിലയിരുത്തി മന്ത്രാലയം വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, സ്കൂള്‍ ലീഡര്‍മാര്‍ എന്നിവര്‍ക്കെല്ലാം സന്ദേശം അയച്ചിരുന്നു. വിദ്യാര്‍ഥികളുടെ മികവിനാണ് മന്ത്രാലയം പ്രാധാന്യം നല്‍കുന്നത്. സര്‍ക്കാര്‍ സ്കൂളുകള്‍ക്കായി 2146 സ്കൂള്‍ ബസുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. 646 അധ്യാപകരെയും 57 ഖത്തരി ഭരണനിര്‍വഹണ ജീവനക്കാരെയും 91 തൊഴിലാളികളെയും ഈ വര്‍ഷം റിക്രൂട്ട് ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം സര്‍ക്കാര്‍ മേഖലയില്‍ അഞ്ചു പുതിയ സര്‍ക്കാര്‍ സ്കൂളുകളാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഇതില്‍ മൂന്നെണ്ണം പെണ്‍കുട്ടികള്‍ക്കായാണ്. അല്‍വഖ്റ, അല്അബ എന്നിവിടങ്ങളില്‍ രണ്ടു സെക്കൻററി സ്കൂളുകളും അല്മുര്റയില് പ്രൈമറി സ്കൂളുകളുമാണ് പെണ്‍കുട്ടികള്‍ക്കായി തുറന്നത്. ആണ്‍കുട്ടികള്‍ക്കായി രണ്ടു പുതിയ എലിമെൻററി സ്കൂളുകള്‍ ഓള്‍ഡ് എയര്‍പോര്‍ട്ടിലും മൈദറിലും തുറന്നു. ഈ സ്കൂളുകളിലായി 3168 സീറ്റുകളാണ് ലഭ്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.