ദോഹ: ഖത്തറിലെ വെയ്ൽ കോർണൽ മെഡിസിനും (ഡബ്ല്യു.സി.എം-ക്യു) യു.എസിലെ പ്രശസ്ത ബയോടെക്നോളജി കമ്പനിയും പ്രമേഹത്തിനുള്ള പുതിയ മരുന ്ന് വികസിപ്പിക്കാനുള്ള സുപ്രധാനകരാറിൽ ഒപ്പിട്ടു. യു.എസിെല മുൻന ിര കമ്പനിയായ മൊഡേണയുമായാണ് കരാർ. പ്രമേഹം നിയന്ത്രിക്കുന്ന പുതിയ മരുന്ന് വികസിപ്പിക്കുകയാണ് ലക്ഷ്യം. ടൈപ്പ് രണ്ട് പ്രമേഹ ചികിത്സാരംഗത്തും ഹൃദയത്തെയും രക്തധമനികളെയും സംബന്ധിച്ച രോഗങ്ങളുടെ ചികിത്സാരംഗത്തും വൻപുരോഗതി കൈവരിക്കാൻ ഉതകുന്ന പദ്ധതിക്കാണ് വെൽകോർണൽ മെഡിസിൻ -ഖത്തർ തുടക്കമിട്ടത്. മസാചുസറ്റ്സിലെ കാംബ്രിഡ്ജിലാണ് മൊഡേണ കമ്പനി പ്രവർത്തിക്കുന്നത്.
രക്തത്തിലെ കൊഴുപ്പിെൻറ പ്രവർത്തനം, ഇത് രക്തധമനികളെ ബാധിക്കുന്ന രീതി തുടങ്ങിയവ സംബന്ധിച്ച് ഡബ്ല്യു.സി.എം -ക്യുവിലെ ഗവേഷകയായ ഡോ. ഹനി നജാഫിയുടെ ഗവേഷണവും വിവിധ പഠനങ്ങളും കമ്പനി സ്പോൺസർ ചെയ്യും. രക്തത്തിലെ കൊഴുപ്പിെൻറ അളവ് ക്രമപ്പെടുത്തുന്നതിനുള്ള പുതിയ തെറപ്പി സംബന്ധിച്ചതാണ് ഡോ. ഹനി നജാഫിയുടെ പഠനവും ഗവേഷണവും. കൊഴുപ്പിനെ ഇല്ലാതാക്കുന്ന ഘടകങ്ങൾ ശരീരത്തിൽ ഉൽപാദിപ്പിക്കുന്നതും അടങ്ങിയതാണ് തെറപ്പി.എൽ.ഡി.എൽ കൊളസ്ട്രോളിെൻറയും എച്ച്.ഡി.എൽ കൊളസ്ട്രോളിെൻറയും അളവ് ക്രമപ്രകാരമല്ലാത്ത അവസ്ഥ ഒരാളിൽ ഹൃദയസംബദ്ധമായ രോഗങ്ങൾക്ക് ഇടയാക്കും.
രണ്ടു തരത്തിലുള്ള കൊളസ്ട്രോളിെൻറയും അളവ് ക്രമപ്രകാരമല്ലാത്ത ഘട്ടത്തിൽ അയാളെ പ്രമേഹ രോഗിയാക്കി മാറ്റും. ഇത് അപകടകാരിയായ ടൈപ്പ് രണ്ട് പ്രമേഹത്തിനും അതുവഴി ഹൃദയസംബദ്ധമായ രോഗങ്ങൾക്കും ഇടയാക്കും. രക്തത്തിലെ കൊഴുപ്പിെൻറ അളവ് നിയന്ത്രണവിധേയമാക്കുന്ന തെറപ്പി കൃത്യമായി പാലിച്ചാൽ കൊഴുപ്പിെൻറ അളവ് കുറക്കുകയും രോഗിക്ക് ആരോഗ്യപ്രദമായ ജീവിതം നൽകുകയും ചെയ്യും. ഇത് ഹൃദയസംബന്ധമായ അസുഖങ്ങളുെട സാധ്യത ഇല്ലാതാക്കും.മൈക്രോ ആർ.എൻ.എയും മെസഞ്ചർ ആർ.എൻ.എയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ തെറപ്പിയാണ് ഡോ. നജാഫിയുടേത്. ഡോ. നജാഫിയും മൊഡേണ കമ്പനിയുടെ ശാസ്ത്രഞ്ജരുടെയും നേതൃത്വത്തിൽ ഗവേഷണങ്ങളും അതിെൻറ ഫലങ്ങളും വിലയിരുത്തി പ്രമേഹത്തിനുള്ള പുതിയ മരുന്ന് വികസിപ്പിക്കുകയാണ് ലക്ഷ്യം.
മൊഡേണ ലാബിൽ വികസിപ്പിക്കുന്ന മരുന്ന് പിന്നീട് രോഗികളിൽ പരീക്ഷിച്ച് അവരിൽ ടൈപ്പ് ടു പ്രമേഹത്തിെൻറ അളവ് കുറയുന്നുണ്ടോ എന്ന് നിരീക്ഷിക്കും. ജീൻതെറപ്പി സംബന്ധിച്ച സുപ്രധാനമായ ശാസ്ത്രീയ പരീക്ഷണങ്ങളാണ് കരാറിലൂടെ നടക്കുകയെന്ന് ഡോ. നജാഫി പറയുന്നു. ജീവിതശൈലി ആരോഗ്യകരമാക്കുകയും ആരോഗ്യകരമായ ഭക്ഷണശീലം ഉണ്ടാക്കുകയും ചെയ്യുകയാണ് പ്രമേഹം നിയന്ത്രിക്കാനുള്ള നല്ല വഴി. ആവശ്യമില്ലാത്ത കൊഴുപ്പിെൻറ അളവ് ശരീരത്തിൽനിന്ന് ഇല്ലാതാക്കാൻ ഇതാണ് ഏറ്റവും നല്ല വഴി. 2010ൽ ആണ് മൊഡേണ കമ്പനി സ്ഥാപിച്ചത്. ഫാർമസ്യൂട്ടിക്കൽ ബിസിനസിൽ കുറഞ്ഞ കാലംകൊണ്ട് മികവുറ്റ നേട്ടങ്ങൾ ഉണ്ടാക്കാൻ ഇതിനകം കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. എം.ആർ.എൻ.എ അടിസ്ഥാനമാക്കിയുള്ള ചികിത്സമേഖലകളിലും കമ്പനിയുടെ പ്രവർത്തനം ശ്ലാഘനീയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.