ദോഹ: ഖത്തറിനെതിരായ അയൽരാജ്യത്തിെൻറ അപ്പീല്‍ അപേക്ഷ രാജ്യാന്തര കോടതി (ഐ.സി.ജെ) തള്ളിയ തീരുമാനം ഖത്തര്‍ െഎക്യരാഷ്ട്രസഭയെയും യു.എന്‍ സുരക്ഷാ കൗണ്‍സിലിനെയും ഔദ്യോഗികമായി അറിയിച്ചു. യു.എന്നിലെ ഖത്തറിെൻറ സ്ഥിരംപ്രതിനിധി ശൈഖ ഉൽയാ അഹ്മദ് ബിന്‍ സെയ്ഫ് ആൽഥാനി ഇതുമായി ബന്ധപ്പെട്ട സന്ദേശം യു.എന്‍ സെക്രട്ടറി ജനറല്‍ അേൻറാണിയോ ഗുട്ടെറസിനും യു.എന്‍ സുരക്ഷാ കൗണ്‍സിലിെൻറ ഈ മാസത്തെ പ്രസിഡൻറ് അംബാസഡര്‍ ഗുസ്താവോ മെസ ക്വാഡ്രക്കും അയച്ചു. ഇതു രണ്ടാംതവണയാണ് ഐ.സി.ജെയില്‍നിന്ന് യു.എ.ഇ തിരിച്ചടി നേരിടുന്നത്. ഉപരോധരാജ്യങ്ങള്‍ക്കെതിരെ ഖത്തറിന് അനുകൂലമായി നേരത്തേ രാജ്യാന്തര കോടതി താല്‍ക്കാലിക തീരുമാനം പുറപ്പെടുവിച്ചിരുന്നു. ഈ വിധി നടപ്പാക്കുന്നതിനെതിരെ യു.എ.ഇ 2019 മാര്‍ച്ചില്‍ സമര്‍പ്പിച്ച ഇന്ജങ്ഷന് ഹരജിയിലാണ് ഖത്തറിന് അനുകൂല വിധി ഉണ്ടായത്.
ഖത്തറിനെതിരെ 2017 ജൂണ്‍ അഞ്ചിന് ഉപരോധം പ്രഖ്യാപിച്ചശേഷം അയൽരാജ്യം എടുത്ത നടപടികള്‍ വംശീയവിവേചനമാണെന്ന് ചൂണ്ടിക്കാട്ടി 2018 ജൂണ്‍ 11ന് ഖത്തര്‍ ഐ.സി.ജെയെ സമീപിക്കുകയായിരുന്നു. ഖത്തറിെൻറ പരാതിയില്‍ വിശദമായി വാദം കോടതി കേട്ടിരുന്നു. യു.എ.ഇക്കും നിലപാട് വ്യക്തമാക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇരുകൂട്ടരുടെയും വാദങ്ങള്‍ കേട്ടശേഷം 2018 ജൂലൈ 23ന് ഐ.സി.ജെ ഖത്തറിന് അനുകൂലമായി വിധി പ്രഖ്യാപിച്ചു. ഇതിനെത്തുടര്‍ന്നാണ് വിധിക്കെതിരെ യു.എ.ഇ വീണ്ടും കോടതിയെ സമീപിച്ചത്. എന്നാല്‍, ഖത്തറിെൻറ വാദം കോടതി ശരിവെക്കുകയായിരുന്നു. തുടര്‍ന്നാണ് യു.എ.ഇയുടെ ഹരജി രാജ്യാന്തര കോടതി തള്ളിയത്. രാജ്യാന്തര കോടതിയുടെ തീരുമാനം ഖത്തര്‍ ഔദ്യോഗികമായി യു.എന്നിനെ അറിയിക്കുകയാണ് ഒടുവിൽ ചെയ്തത്. രാജ്യാന്തര കോടതിയുടെ തീരുമാനം ഖത്തറിെൻറ നിയമപരവും അന്തര്‍ദേശീയവുമായ വിജയമായാണ് സന്ദേശത്തില്‍ ശൈഖ ഉൽയാ വിശേഷിപ്പിച്ചിരിക്കുന്നത്.
ഉപരോധ രാജ്യങ്ങള്‍ മറ്റുവിധത്തില്‍ ഖത്തറിനെതിരെ ആരോപണങ്ങള്‍ തെളിയിക്കാന്‍ പലതവണ ശ്രമിച്ചിട്ടും അവര്‍ പരാജയപ്പെടുകയായിരുന്നു. ഖത്തറിെൻറ അന്താരാഷ്ട്ര കരാറുകളിലെയും രാജ്യാന്തര നിയമത്തിലെയും വ്യവസ്ഥകളോടുള്ള പൂര്‍ണ പ്രതിബദ്ധതയെയും ബഹുമാനത്തെയും സ്ഥിരീകരിക്കുന്നതാണ് ഐ.സി.ജെയുടെ തീരുമാനം. പ്രതിസന്ധിയുടെ തുടക്കം മുതല്‍ അയൽരാജ്യത്തിെൻറ അവകാശവാദങ്ങളിലെ സത്യത്തിെൻറ അഭാവം രാജ്യാന്തര സമൂഹം മനസ്സിലാക്കിയിട്ടുണ്ട്. ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ അന്യായമായ ഉപരോധം ബാധിച്ചവരുടെ അവകാശങ്ങളും തീരുമാനം അംഗീകരിക്കുന്നുണ്ട്. പ്രതിസന്ധി വര്‍ധിക്കാതിരിക്കുന്നതിനും നല്ല അയല്രാജ്യബന്ധം ശക്തിപ്പെടുത്തുന്നതിനും ചര്‍ച്ചകളിലൂടെ നിലവിലെ ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുമുള്ള രാജ്യത്തിെൻറ താല്പര്യം ഖത്തര്‍ ആവര്‍ത്തിച്ചു. ഖത്തരി പൗരന്മാരുടെയും താമസക്കാരുടെയും താല്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതില്‍ ഒരു മടിയുമില്ല. നിയമപരമായ മാര്‍ഗങ്ങളിലൂടെയും സ്ഥാപിതമായ രാജ്യാന്തര നടപടിക്രമങ്ങള്ക്കനുസൃതമായും അവരെ പ്രതിരോധിക്കുന്നത് തുടരുമെന്നും ഖത്തര്‍ സന്ദേശത്തില്‍ ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.