ദോഹ: ഈ വർഷം അവസാനത്തോടെ ആരംഭിക്കുന്ന കുഞ്ഞൻ ക്രിക്ക റ്റ് ചാമ്പ്യൻഷിപ്പായ ടി10 ലീഗിന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിെൻറ (ഐ.സി.സി) പച്ചക്കൊടി. ഐ.സി.സി അംഗീകാരത്തോടെ നടക്കാനിരിക്കുന്ന ലീഗിെൻറ ബ്രാൻഡ് അംബാസഡറായി പാക് ക്രിക്കറ്റ് താരം ശാഹിദ് അഫ്രീദിയെ നിയമിച്ചതായി ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് യൂസുഫ് ജിഹാം അൽ കുവാരി പറഞ്ഞു.
പ്രഫഷനൽ ടി10 ലീഗിനുള്ള ഒരുക്കങ്ങൾ ഇതിനകം ആരംഭിച്ചു. ലീഗിന് ഐ.സി.സിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയമായിരിക്കും ചാമ്പ്യൻഷിപ്പിന് വേദിയാകുക. ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ വർഷം ആറു ടീമുകളെ പങ്കെടുപ്പിച്ച് ലീഗ് തുടങ്ങാനാണ് പദ്ധതി. ഓരോ ടീമിലും എട്ട് വിദേശകളിക്കാരെ ഉൾപ്പെടുത്താൻ ശ്രമിക്കും. രാജ്യത്ത് ക്രിക്കറ്റിനെ അടുത്ത തലത്തിലേക്ക് എത്തിക്കാൻ ഇത് സഹായകമാകുമെന്നും ക്യു.സി.എ പ്രസിഡൻറ് കൂട്ടിച്ചേർത്തു. ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അതത് സമയങ്ങളിൽ ജനങ്ങളെ അറിയിക്കും. ഖത്തർ ക്രിക്കറ്റ് അസോസിയേഷന് ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെ പിന്തുണയുണ്ട്. കൂടുതൽ പിന്തുണക്കായി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് തന്നെ ലീഗ് ചാമ്പ്യൻഷിപ് വൻ വിജയമാക്കാനാണ് ശ്രമിക്കുന്നതെന്നും വലിയ സ്പോൺസർമാരെയും ബീൻ സ്പോർട്സ് പോലെയുള്ള ടി.വി ചാനലുകളെയും ഇതിലേക്ക് ആകർഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.