ദോഹ: ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഒാഫ് ഡ്രഗ് എൻഫോഴ്സ്മെൻറ്, പോളണ്ട് പൊലീസിനു വിവരം നൽകിയതിനാൽ മയക്കുമരുന്ന് കടത്താനുള്ള ശ്ര മം വിഫലമായി. േപാളണ്ടിലേക്ക് വാഴ്സോ ചോപ്പിൻ വിമാനത്താവളം വഴി 5.8 കിലോഗ്രാം ഹെറോയിൻ കടത്താനുള്ള ശ്രമമാണ് ഖത്തർ ഇടെപട്ട് തടഞ്ഞത്. മയക്കുമരുന്ന് കടത്താൻ ഒരു യൂറോപ്യൻ സ്വദേശി ശ്രമിക്കുന്നുണ്ടെന്ന വിവരം ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഒാഫ് ഡ്രഗ് എൻഫോഴ്സ്മെൻറ് ആണ് പോളണ്ട് അധികൃതരെ അറിയിച്ചത്. തുടർന്ന് നടത്തിയ നീക്കത്തിൽ പോളണ്ട് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ബാഗിെൻറ പ്രത്യേക അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിൻ.
അന്താരാഷ്ട്ര നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായാണ് ഖത്തർ വിവരങ്ങൾ ൈകമാറിയത്. മയക്കുമരുന്ന് കടത്ത് തടയാൻ സഹായിച്ചതിന് പോളണ്ട് അധികൃതർ ഖത്തർ ആഭ്യന്തരമന്ത്രാലയത്തോടും എൻഫോഴ്സ്മെൻറിനോടും നന്ദി അറിയിച്ചു. സമാനമായ കാര്യങ്ങളിൽ എപ്പോഴും ഖത്തറിെൻറ സഹായം അന്താരാഷ്ട്ര സമൂഹത്തിന് ഉണ്ടാകുമെന്ന് ഡ്രഗ്സ് എൻഫോഴ്സ്മെൻറ് ജനറൽ ഡയറക്ടറേറ്റിലെ അന്താരാഷ്ട്ര വിഭാഗം ഡയറക്ടർ മേജർ മുഹമ്മദ് അബ്ദുല്ല അൽഖാതിർ പറഞ്ഞു. അന്താരാഷ്ട്ര സഹകരണത്തിനും ചട്ടങ്ങൾക്കും വിധേയമായി എല്ലാ കാര്യങ്ങളും ഖത്തർ ചെയ്യാൻ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.