ദോഹ: ഖത്തരികളല്ലാത്തവര്‍ക്ക് റിയല്‍എസ്റ്റേറ്റ് ഉടമ സ്ഥാവകാശം സ്വന്തമാക്കാനും ഉപയോഗിക്കാനും കഴിയുന്ന മേ ഖലകള്‍ നിര്‍ണയിക്കുന്ന കരട് തീരുമാനത്തിന് മന്ത്രിസഭ യുടെ അംഗീകാരം. ഉടമസ്ഥാവകാശത്തിെൻറയും ഉപയോഗത ്തിെൻറയും വ്യവസ്ഥകള്‍, ചട്ടങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവയെല്ലാം കരട് തീരുമാനത്തില്‍ നിര്‍ണയിച്ചിട്ടുണ്ട്. 2018ലെ 16ാം നമ്പര്‍ നിയമമാണ് സര്‍ക്കാര്‍ അനുവദിക്കുന്ന മേഖലകളില്‍ വിദേശികള്‍ക്കും ഖത്തറില്‍ ഭൂമി വാങ്ങാന്‍ അനുവാദം നല്‍കുന്നത്. വിദേശ വ്യക്തികള്‍ക്കും വിദേശ വാണിജ്യ കമ്പനികള്‍ക്കും ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാനും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്താനും മന്ത്രിസഭ അംഗീകരിച്ച പ്രമേയം അവകാശം നല്കുന്നു.
വ്യവസ്ഥകള്‍, മാനദണ്ഡങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവപ്രകാരമായിരിക്കും ഇത് സാധ്യമാകുക. പുതിയ നടപടിക്രമങ്ങള്‍ പൂര്‍ണമായും വഴക്കമുള്ളതാണെന്നതിനൊപ്പം ഇടപാടുകള്‍ സുഗമമായി നടക്കാനും സാധിക്കും. വിദേശികൾക്ക് ഉടമസ്ഥാവകാശം സ്വന്തമാക്കാനും റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും അനുമതിയുള്ള സ്ഥലങ്ങളും മേഖലകളും നേരത്തേ തീരുമാനിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് ഖത്തറില്‍ ഭൂമി വാങ്ങാവുന്ന മേഖലകള്‍ വിജ്ഞാപനം ചെയ്യുന്ന കരട് പ്രമേയത്തിന് നേരത്തേ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. വ്യവസ്ഥകള്‍, മാനദണ്ഡങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവപ്രകാരമായിരിക്കും വിദേശികൾക്ക് ഭൂമി സ്വന്തമാക്കാൻ കഴിയുക.
ഏറ്റവും അത്യാധുനിക രാജ്യാന്തര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഉടമസ്ഥാവകാശം സംബന്ധിച്ച നിയമനിര്‍വഹണ സംവിധാനങ്ങള്‍ നടപ്പാക്കുന്നത്. 16 മേഖലകളില്‍ 99 വര്‍ഷത്തേക്ക് ഭൂമി കൈവശംെവച്ച് ഉപയോഗിക്കാനുള്ള അനുവാദവും വിദേശികൾക്ക് നിയമം നല്കുന്നു. താമസാവശ്യത്തിനുള്ള കെട്ടിടവും വാടകക്ക് നല്‍കുന്നതിനായി വില്ലകളും ഫ്ലാറ്റുകളും ഉള്‍പ്പെട്ട സമുച്ചയങ്ങളും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളില്‍ ഷോപ്പുകളുടെ ഉടമസ്ഥാവകാശവും ഇനി വിദേശികള്‍ക്ക് സ്വന്തമാക്കാം. വ്യവസ്ഥകള്‍ക്ക് വിധേയമായി ഭൂമിയില്‍ അവകാശമുള്ള കാലത്തോളം വിദേശികള്‍ക്ക് ഖത്തറില്‍ താമസാനുമതിയും ഉറപ്പാക്കുന്നുണ്ട്.
ഉടമസ്ഥാവകാശമുള്ള വസ്തുവിെൻറ മൂല്യം രണ്ടുലക്ഷം ഡോളറില്‍ കുറവല്ലെങ്കില്‍ ഉടമസ്ഥാവകാശമുള്ള കാലത്തോളം താമസാനുമതി ലഭിക്കും. ഉയര്‍ന്ന നിലവാരും പൂര്‍ണമായി സേവനം ചെയ്യപ്പെട്ടതുമായ സ്ഥലങ്ങളാണ് ഉടമസ്ഥാവകാശത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ടൂറിസ്റ്റ്, സാമ്പത്തിക മേഖലകളായി പരിഗണിക്കപ്പെടുന്നവ കൂടിയാണിവ. മികച്ച ഗതാഗതസൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളുമെല്ലാമുള്ള സ്ഥലങ്ങളാണിവ. പെര്മനൻറ് െറസിഡന്‍സി നിയമത്തിലെ ചില വ്യവസ്ഥകളില്‍ ഭൂമി വാങ്ങുന്നവര്‍ക്ക് ഇളവ് ലഭിക്കും. സ്ഥിരം താമസാനുമതി ലഭിക്കുന്നതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസവും ചികിത്സയും ദേശീയ സാമ്പത്തിക മേഖലകളില്‍ നിക്ഷേപത്തിനുള്ള അവസരം എന്നിവയെല്ലാം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.