ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അൽഥാനിയുടെ അമേ രിക്കന്‍ സന്ദര്‍ശനത്തില്‍ സുപ്രധാന കരാറുകള്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ഇൗ മാസമാണ് സന്ദർശ നം. സൈനിക-സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തും. അമേരിക്കന്‍ പ്രസിഡൻറ് ഡോണള്‍ഡ് ട്രംപുമായും ഉന്നത ഉദ്യോഗസ്ഥരുമായും അമീര്‍ കൂടിക്കാഴ്ച നടത്തും. അമീറും അമേരിക്കന്‍ പ്രസിഡൻറ് ഡോണള്‍ഡ് ട്രംപും തമ്മില്‍ ജൂലൈ ഒമ്പതിന് വൈറ്റ്ഹൗസിലായിരിക്കും കൂടിക്കാഴ്ചയെന്ന് അല്‍ജസീറ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മേഖല രാഷ്ട്രീയം, സുരക്ഷ വിഷയങ്ങള്‍, തീവ്രവാദത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉൾപ്പെടെയുള്ള കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തറിനെതിരായ നിയമവിരുദ്ധ ഉപരോധം മൂന്നാംവര്‍ഷത്തിലേക്ക് കടന്ന സാഹചര്യത്തില്‍ കൂടിയാണ് അമീര്‍-ട്രംപ് കൂടിക്കാഴ്ച. യു.എസ് കോണ്‍ഗ്രസിലെ സുപ്രധാന അംഗങ്ങളുമായും അമീര്‍ ചര്‍ച്ച നടത്തും.
യു.എസ് എംബസി ചാര്‍ജ് ഡി അഫയേഴ്സ് വില്യം ഗ്രാൻറാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മേഖല സംഭവവികാസങ്ങള്‍, ഉഭയകക്ഷി സുരക്ഷ സഹകരണം തുടങ്ങിയവ ചര്‍ച്ച ചെയ്യും. വിവിധ മേഖലകളില്‍ ഖത്തറും അമേരിക്കയും തമ്മില്‍ ശക്തമായ ബന്ധമാണുള്ളതെന്ന് വില്യം ഗ്രാൻറ് പറഞ്ഞു. യു.എസ്-ഖത്തര്‍ ബന്ധം ചരിത്രപരമായ ഉയരങ്ങളിലെത്തിയിട്ടുണ്ട്. ഖത്തര്‍ അമേരിക്കയുടെ മികച്ച സുഹൃത്തും സഖ്യകക്ഷിയുമാണ്. സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ആകെ വ്യാപാര മൂല്യം 2018ല്‍ ആറു ബില്യണ്‍ ഡോളറാണ്. 120ലധികം അമേരിക്കന്‍ കമ്പനികളാണ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്നത്. റോഡ്, റെയില്‍, സീപോര്‍ട്ട്, വിമാനത്താവളം, സ്റ്റേഡിയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന പദ്ധതികളില്‍ അമേരിക്കന്‍ കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ ധനസഹായം എന്നിവ ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ ഭീഷണികളെ നേരിടാന്‍ യു.എസും ഖത്തറും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.
യു.എസ്-ഖത്തര്‍ ബന്ധം സൈനികമായത് മാത്രമല്ല. നിയമ നിർവഹണ പങ്കാളിത്തം മാത്രമല്ല ഇരുകൂട്ടരും തമ്മിലുള്ളത്. സമതുലിതവും വ്യത്യസ്തവുമായ ബന്ധം ആസ്വദിക്കുന്നതാണിതെന്നും വില്യം ഗ്രാൻറ് ചൂണ്ടിക്കാട്ടി. ഖത്തറും യു.എസും തമ്മിലുള്ള വാണിജ്യ വ്യാപാര ബന്ധം കുതിച്ചുയരുകയാണ്. ഈ ബന്ധം എല്ലായ്പ്പോഴും ശക്തമാണ്. ഇപ്പോള്‍ ബന്ധം വളരെ ശക്തമാണ്. അമീറിെൻറ സന്ദര്‍ശനവേളയില്‍ ഇരു നേതാക്കളും ചില പ്രധാന വാണിജ്യ ഇടപാടുകള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വില്യം ഗ്രാൻറ് പറഞ്ഞു. റാസ് ലഫാനില്‍ മേഖലയിലെ ഏറ്റവും വലിയ ഈഥെയ്ന്‍ ക്രാക്കര്‍ വികസിപ്പിക്കുന്നതിന് ഖത്തര്‍ പെട്രോളിയവും ഷെവ്റോണ്‍ ഫിലിപ്പ്സ് കെമിക്കലും തമ്മില്‍ അടുത്തിടെ പ്രഖ്യാപിച്ച പങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മിലുള്ള വര്‍ധിച്ചുവരുന്ന ബന്ധത്തിെൻറ ഉദാഹരണമാണ്. ഖത്തറിലെ നിരവധി വിദ്യാര്‍ഥികളാണ് യു.എസിലെ പ്രമുഖ കോളജുകളിലും സര്‍വകലാശാലകളിലും പഠനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.