ദോഹ: ഖത്തർ–ഇന്ത്യാ സാംസ്കാരിക വർഷം 2019െൻറ ഭാഗമായി ഇന്ത്യൻ പര്യടന ം നടത്തുന്നതിന് ഖത്തരി ഫോട്ടോഗ്രാഫർമാരിൽ നിന്ന് ഖത്തർ മ്യൂസിയം സ് അപേക്ഷ ക്ഷണിച്ചു. സാംസ്കാരിക വർഷാഘോഷങ്ങളുടെ ഭാഗമായി ഖത്തറ ിനെ പ്രതിനിധീകരിച്ച് ഹിമാലയത്തിലെ ലഡാക്കിലേക്കാണ് ഫോട്ടോഗ്രാഫർമാരെ അയക്കു ന്നത്. പര്യടനം രണ്ടാഴ്ച നീണ്ടുനിൽക്കും.
ഓരോ സാംസ്കാരിക വർഷ കാലയളവിലും രണ്ട് ഫോട്ടോഗ്രാഫർമാരെയാണ് സാംസ്കാരിക പങ്കാളി രാജ്യത്തേക്ക് പ്രത്യേക പ്രമേയങ്ങളിലൂന്നി ചിത്രങ്ങൾ പകർത്താൻ ഖത്തർ മ്യൂസിയംസ് അയക്കുന്നത്. ഇത്തവണ ഇന്ത്യയിൽ നിന്നും ലാൻഡ്സ്കേപ്പ് ഫോട്ടോഗ്രഫി, ആസ്േട്രാ ഫോട്ടോഗ്രഫി, പോർട്രെയ്റ്റ് ഫോട്ടോഗ്രഫി എന്നീ പ്രമേയങ്ങളിലാണ് ഫോട്ടോകൾ സ്വീകരിക്കപ്പെടുക.
പര്യടനത്തിന് ശേഷം ഇരുരാജ്യങ്ങളിലും ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കും. പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ പ്രാദേശിക തലത്തിലും അന്താരാഷട്ര തലത്തിലും ഖത്തർ മ്യൂസിയംസ് സംഘടിപ്പിക്കുന്ന എക്സി ബിഷനുകളിലും പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.